Saturday, March 21, 2026 Last Updated 2 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 28 Sep 2025 08.00 AM

പുലർച്ചെ കരൂരിലെ ആശുപത്രി സന്ദർശിച്ച് സ്റ്റാലിൻ

karur, tragedy, updates

ചെന്നൈ: കരൂരിൽ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. 7:45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎൽഎയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്. ജുഡീഷ്യൽ അന്വേഷണത്തിൽ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവിൽ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു. വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വീഴ്ചയെ കുറിച്ച് ചോദ്യത്തിന് ഉത്തരം നൽകാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു. അന്വേഷണത്തിൽ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയിൽ അവലോകന യോഗവും നടന്നു.

മരിച്ച 39 പേരിൽ 17 പേർ സ്ത്രീകളാണ്. 4 ആൺകുട്ടികളും 5 പെൺകുട്ടികളും ഈ ദാരുണമായ സംഭവത്തിൽ മരണമടഞ്ഞിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിൽ 35 പേരുടെ മൃതദേഹമാണ് നിലവിൽ തിരിച്ചറിഞ്ഞിട്ടുള്ളത്. കരൂർ സ്വദേശികളായ 28 പേരും, ഈറോഡ് നിന്നുള്ള 2 പേരും തിരുപ്പൂർ നിന്നുള്ള 2 പേരും, ഡിണ്ടിഗലിൽ നിന്നുള്ള 32 പേരും, സേലത്തു നിന്നുള്ള ഒരാളുമാണ് മരിച്ചത്. അതേ സമയം ടിവികെയുടെ കരൂരിൽ സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ വിജയ് മടങ്ങിയത് വിവാദമാകുന്നു.

Ads by Google
Sunday 28 Sep 2025 08.00 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google