Saturday, March 21, 2026 Last Updated 17 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 07.18 PM

സഹോദരനുമായി വഴിവിട്ടബന്ധം; ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മ ശ്രീതു റിമാന്‍ഡില്‍

uploads/news/2025/09/803037/13.gif
photo - facebook

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന കേസില്‍ അമ്മ ശ്രീതുവിനെ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീതു. കുട്ടിയെ കിണറ്റില്‍ എറിഞ്ഞത് അമ്മയുടെ അറിവോടെയെന്ന് പൊലീസ് വ്യക്തമാക്കി. ശ്രീതുവിന്റെ സഹോദരന്റെ മൊഴിയാണ് നിര്‍ണായകമായത്.

ജനുവരി 27നായിരുന്നു ബാലരാമപുരത്ത് അരുംകൊല നടന്നത്. ബാലരാമപുരം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദുവാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.കുഞ്ഞിനെ കാണാനില്ല എന്ന് പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തിയത്.

ശ്രീതുവും ഹരികുമാറും തമ്മിലുള്ള ബന്ധത്തിന് കുഞ്ഞ് തടസമായതിനാല്‍ കുഞ്ഞിനെ ഒഴുവാക്കുന്നതിന് കിണറ്റില്‍ എറിഞ്ഞു എന്നാണ് കേസില്‍ പോലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് കണ്ടെത്തിയിരുന്നു.

Ads by Google
Saturday 27 Sep 2025 07.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google