Saturday, March 21, 2026 Last Updated 0 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 05.19 PM

കെഎസ്ഇബി ജീവനക്കാരനെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടത്തി

uploads/news/2025/09/803028/death images.gif
photo - facebook

പാലക്കാട് : കെഎസ്ഇബി മുതുതല സെക്ഷൻ ഓഫിസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടിൽ ശ്രീനിവാസനെ(40) മുതുതലയിലെ വാടക കെട്ടിടത്തിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെയാണ് മുതുതല സെന്ററിൽ ഇയാൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോൾ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

Ads by Google
Saturday 27 Sep 2025 05.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google