Wednesday, March 18, 2026 Last Updated 9 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 04.26 PM

​ഗ്രേ സ്യൂട്ടില്‍ നിറഞ്ഞ ചിരിയോടെ റാണി മുഖര്‍ജി; ജീവിതത്തില്‍ പുഞ്ചിരിപ്പിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടാവണമെന്ന് കുറിച്ച് താരം; കുഛ് കുഛ് ഹോതാ ഹെ സ്മൈലെന്ന് ആരാധകര്‍

ബോളിവുഡിന്റെ പ്രിയതാരം റാണിമുഖര്‍ജി ദേശീയ അവാര്‍ഡിന്റെ തിളക്കത്തിലാണ്. ഇപ്പോഴിതാ ജീവിതത്തില്‍ സന്തോഷത്തിനുള്ള പ്രാധാന്യം വലുതാണെന്ന് കുറിക്കുകയാണ് താരം.
uploads/news/2025/09/803023/Untitled-7.jpg
Rani Mukerji (Image Source: Instagram)

ബോളിവുഡിന്റെ ഹാര്‍ട്ട്ത്രോബായി ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് റാണി മുഖര്‍ജി. ഏത് റോളും പൂര്‍ണതയോടെ പകര്‍ന്നാടാന്‍ കഴിവുള്ള ചുരുക്കം നടിമാരില്‍ ഒരാളായ റാണി റിയലിസ്റ്റിക് പ്രകടനങ്ങൾക്ക് ഏറെ പ്രശംസ നേടിയിട്ടുണ്ട്. കരുത്തുള്ള സ്​‍ത്രീ കഥാപാത്രങ്ങള്‍ ചെയ്ത് റാണി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. വളരെ സാധാരണയായി മാറേണ്ടിയിരുന്ന പല കഥാപാത്രങ്ങളും തന്റേതായ ഒരു ശൈലിയിലൂടെ മികച്ചതാക്കിയിട്ടുണ്ട് താരം. തന്റെ കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി വെള്ളിത്തിരയില്‍ 30 വർഷമായി തിളങ്ങി നില്‍ക്കുന്ന താരത്തിന് ആദ്യമായി ഒരു ദേശീയ അവാര്‍ഡ് ലഭിച്ചത് ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലൂടെയാണ്.
ഇപ്പോഴിതാ നിറഞ്ഞ ചിരിയോടെയുള്ള പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് റാണി മുഖര്‍ജി. ‘‘നിങ്ങളുടെ ജീവിതത്തിൽ എപ്പോഴും നിങ്ങളെ പുഞ്ചിരിപ്പിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കലും കുറച്ചുകാണരുത്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് റാണി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. ഗ്രേ കളര്‍ ​‍ത്രീ പീസ് സ്യൂട്ടില്‍ എലഗന്റ് ലുക്കിലുള്ള റാണിയുടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ക്യൂട്ട് സ്മൈലില്‍ റാണിയിപ്പോഴും ടീനേജില്‍ തന്നെയാണെന്നാണ് പല ആരാധകരും കുറിക്കുന്നത്.

Ads by Google
Saturday 27 Sep 2025 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google