Saturday, March 21, 2026 Last Updated 0 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 02.17 PM

ബിന്ദുപത്മനാഭന്‍ തിരോധാനക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ; അവശിഷ്ടങ്ങള്‍ തണ്ണീര്‍മുക്കം ബണ്ടില്‍ കളഞ്ഞു

uploads/news/2025/09/803010/sebastian.jpg

ആലപ്പുഴ: ബിന്ദുപത്മനാഭന്‍ തിരോധാനക്കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്. കൊലപാതകം എങ്ങിനെയാണ് നടത്തിയതെന്നും എവിടെയാണ് അവശിഷ്ടങ്ങള്‍ തള്ളിയതെന്നും സെബാസ്റ്റ്യന്‍ അന്വേഷണസംഘത്തിനോട് വെളിപ്പെടുത്തിയിരിക്കുകയാണ്.

ബിന്ദുവിന്റെ അസ്ഥിക്കഷ്ണങ്ങള്‍ കത്തിച്ച് തണ്ണീര്‍മുക്കം ബണ്ടില്‍ ഒഴുക്കിയതായി സെബാസ്റ്റ്യന്റെ മൊഴി. സെബാസ്റ്റിയനുമായി ഇന്ന് പള്ളിപ്പുറത്തെ വീട്ടിലും പിന്നാലെ തണ്ണീര്‍മുക്കത്തും തെളിവെടുപ്പ് നടത്തും. പള്ളിപ്പുറത്തെ തന്റെ വീട്ടില്‍ വെച്ചാണ് സെബാസ്റ്റ്യന്‍ ഇരകളെ കൊലപ്പെടുത്താറുള്ളത്.

അതിന് ശേഷം മൃതദേഹം പല കഷ്ണങ്ങളായി മുറിച്ച ശേഷം വീടിന് സമീപത്ത സംസ്‌ക്കരിക്കും. പിന്നീട് മാസങ്ങള്‍ കഴിയുമ്പോള്‍ അവശിഷ്ടങ്ങള്‍ പുറത്തെടുത്ത് കത്തിച്ച ശേഷം മറ്റൊരിടത്ത് കൊണ്ടുപോയി കളയുന്നതാണ് രീതി.

തണ്ണീര്‍മുക്കം ബണ്ടില്‍ ബിന്ദുപത്മനാഭന്റെ അസ്ഥിക്കഷ്ണങ്ങള്‍ ഉപേക്ഷിച്ചെന്ന് സെബാസ്റ്റിയന്‍ നല്‍കിയിരിക്കുന്ന മൊഴി. സെബാസ്റ്റിയന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വെച്ചാണ് ബിന്ദുപത്മനാഭനെ കൊലപ്പെടുത്തിയത്.

Ads by Google
Saturday 27 Sep 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google