Saturday, March 21, 2026 Last Updated 16 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 01.23 PM

എയിംസ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് ; ബാക്കിയുള്ളത് രാഷ്ട്രീയ തീരുമാനമെന്ന് വീണാജോര്‍ജ്ജ്

uploads/news/2025/09/803002/veena-george.jpg

തിരുവനന്തപുരം: എയിംസ് കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണെന്നും എന്നാല്‍ വിവാദങ്ങള്‍ കാരണം എയിംസ് നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കാര്യം പരിഗണിക്കാമെന്ന അനുഭാവപൂര്‍വ്വമുള്ള മറുപടിയാണ് നേരത്തേ കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയത്. ഇനി രാഷ്ട്രീയതീരുമാനം മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും രാഷ്ട്രീയം കാരണം കേരളത്തിന് അവകാശപ്പെട്ട എയിംസ് നിഷേധിക്കപ്പെടരുതെന്നും മന്ത്രി വ്യക്തമാക്കി.

എയിംസ് എവിടെ വേണമെന്ന കാര്യത്തില്‍ സര്‍ക്കാരും ബിജെപിയും കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും അഭിപ്രായ ഐക്യം ഉണ്ടാക്കാതെ വിവിധ സ്ഥലങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ കിനാലൂരില്‍ വേണമെന്ന് ആവശ്യപ്പെട്ട് പി.ടി. ഉഷ നല്‍കിയ കത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കത്തും പുറത്തായി. പി.ടി. ഉഷ ആവശ്യപ്പെട്ടത് പോലെ കിനാലൂരില്‍ എയിംസ് പരിഗണിക്കണമെന്ന സൂചനയാണ് കേന്ദ്ര ആരോഗ്യമന്ത്രി നല്‍കിയ മറുപടിക്കത്തില്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരും കിനാലൂരില്‍ നേരത്തേ തന്നെ സ്ഥലം എടുത്തിട്ടിരിക്കുകയാണ്.

രാജ്യസഭയില്‍ നേരത്തേ പിടി ഉഷ സീറോ അവറില്‍ ഇക്കാര്യം ചോദിച്ചിരുന്നു. ഇതിന് ബിജെപിയുടെ ജില്ലാക്കമ്മറ്റിയുടെ അനുമതിയും കിട്ടിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഉഷ വിവരം രാജ്യസഭയില്‍ ഉന്നയിച്ചത്. കിനാലൂരില്‍ എയിംസ് സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുപ്പ് ഏകദേശം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അതിനിടയിലാണ് ആലപ്പുഴയിലോ തൃശൂരിലോ എയിംസ് സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ തമിഴ്‌നാടിന് നല്‍കുമെന്നുമായിരുന്നു നേരത്തേ സുരേഷ്‌ഗോപി പറഞ്ഞത്. അതേസമയം ബിജെപി നേതാക്കള്‍ക്ക് പാറശ്ശാലയിലാണ് താല്‍പ്പര്യം.

Ads by Google
Saturday 27 Sep 2025 01.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google