Saturday, March 21, 2026 Last Updated 17 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 10.14 AM

നാലുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച സംഭവം ; മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

uploads/news/2025/09/802943/arrested.jpg

കായംകുളം: നാലുവയസ്സുള്ള സ്വന്തം കുഞ്ഞിനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച മാതാവിനെ കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. കായംകുളം കനകക്കുന്ന് പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂവനൈല്‍ ആക്ട് പ്രകാരമുള്ള വിവി വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

നിലവില്‍ ഇവര്‍ക്കെതിരേ തെളിവുകള്‍ കിട്ടി. മെഡിക്കല്‍ റിപ്പോര്‍ട്ടും അമ്മൂമ്മയുടെ മൊഴിയുമാണ് കേസെടുക്കുന്നതില്‍ നിര്‍ണ്ണായകമായത്. നേരത്തേ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ ചെയ്തുപോയതാണെന്നാണ് മാതാവ് പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ നാലു തവണ കുട്ടിയെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചിരുന്നതായിട്ടാണ് കണ്ടെത്തിയത്. കുട്ടി ട്രൗസറില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയതിനായിരുന്നു മാതാവിന്റെ ശിക്ഷ.

കുട്ടിയും അമ്മയും തമ്മില്‍ വലിയ അടുപ്പത്തിലാണെന്ന് കണ്ടെത്തിയതിനാലാണ് അറസ്റ്റ പോലീസ് നീട്ടിവെച്ചത്. എന്നാല്‍ പുറത്തുള്ള പിതാവ് ഉടന്‍ വീട്ടിലെത്തുമെന്ന് ഉറപ്പായതോടെയാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. മുത്തശ്ശിയുടെ കൂടി മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കുട്ടിയും മാതാവും മുത്തശ്ശിയും മാത്രമാണ് വീട്ടിലുള്ളത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതും മാതാവായിരുന്നു.

ചപ്പാത്തി ചുട്ടുകൊണ്ടിരുന്നപ്പോള്‍ കുട്ടി അബദ്ധം കാട്ടി പൊള്ളലേറ്റെന്നായിരുന്നു നേരത്തേ പോലീസിന് മാതാവ് നല്‍കിയ മൊഴി. എന്നാല്‍ കുട്ടിയോട് ചോദിച്ചപ്പോള്‍ പൊള്ളിച്ചതാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുട്ടിയായതിനാല്‍ അങ്ങിനെ പറയുന്നതാണെന്നാണ് മാതാവ് നല്‍കിയ മൊഴി. തുടര്‍ന്നാണ് ഡോക്ടര്‍ മുത്തശ്ശിയുടെ മൊഴിയെടുത്തത്. ഡോക്ടര്‍ ശിശു ക്ഷേമവിഭാഗത്തെ വിവരം അറിയിച്ചതോടെയാണ് മാതാവിനെതിരേ കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ പിന്‍ഭാഗത്തും കാലിനുമാണ് പരിക്കേറ്റത്.

Ads by Google
Saturday 27 Sep 2025 10.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google