Saturday, March 21, 2026 Last Updated 11 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 27 Sep 2025 09.40 AM

ഷൈനെതിരായ സൈബര്‍ ആക്രമണം: അഞ്ചു മൊബൈലുകള്‍ പിടിച്ചെടുത്തു ; ഗോപാലകൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന്

uploads/news/2025/09/802939/KJ-shine.jpg

കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈന്‍ നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ അഞ്ച് മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. അപവാദപ്രചരണത്തിന് എതിരേ കര്‍ശനമായ നടപടി സ്വീകരിക്കുകയാണ് അന്വേഷണസംഘം. ഫേസ്ബുക്ക് പോസ്റ്റും അശ്‌ളീല സന്ദേശവും ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.

കേസില്‍ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ എം ഷാജഹാനെ ഇന്നലെ എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കുകയും ജാമ്യം നല്‍കി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയില്‍ എത്തിയിട്ടുണ്ട്. കേസില്‍ യാസിര്‍ എടപ്പാളിന് വീണ്ടും നോട്ടീസ് നല്‍കാനാണ് അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. പോലീസില്‍ നിന്നും ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്്. കേസില്‍ കഴിഞ്ഞദിവസം ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഷാജഹാന്റെ അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ഐടി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കര്‍ശനമായ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് സഹകരിക്കണം. തെളിവ് നശിപ്പിക്കരുത്. ഇരുപത്തിഅയ്യായിരം രൂപയുടെ ബോണ്ട്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത് ഇതെല്ലാമാണ് ജാമ്യ വ്യവസ്ഥ. കെ ജെ ഷൈന്‍ നല്‍കിയ പരാതിയില്‍ രണ്ടു കേസുകളാണ് കെ എം ഷാജഹാനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കെ എം ഷാജഹാന് ജാമ്യം കിട്ടിയത് തിരിച്ചടിയാണെങ്കിലും കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാന്‍ ഉള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്.

Ads by Google
Saturday 27 Sep 2025 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google