Saturday, March 21, 2026 Last Updated 15 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Sep 2025 09.14 PM

'ഇന്ത്യയെ വെറുതെ വിടരുത്' ; ഹാരിസ് റൗഫിനോട് അഭ്യർഥിച്ച് ആരാധകൻ

india

ദുബായ് : ഏഷ്യാ കപ്പിന്റെ ചരിത്രത്തിലെ തന്നെ ആദ്യ ഇന്ത്യ-പാകിസ്താന്‍ ഫൈനലിന് കളമൊരുങ്ങുകയാണ്. ടൂര്‍ണമെന്റിലെ കലാശപ്പോരില്‍ ചിരവൈരികളായ ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മികച്ച മത്സരമാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തില്‍ വിജയിച്ചാണ് പാകിസ്താന്‍ ഫൈനല്‍ പ്രവേശനം നടത്തിയത്.

ഫൈനലിലെത്തിയ പാകിസ്താന്‍ ടീമിന്റെ മുന്നില്‍ വികാരാധീനരായി ആരാധകര്‍ എത്തിയിരുന്നു. ഫൈനലില്‍ ഇന്ത്യയെ തകര്‍ക്കണമെന്നാണ് ഇവരുടെ അപേക്ഷ. ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഏറ്റുമുട്ടിയപ്പോള്‍ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിക്കണം എന്ന് പാകിസ്താനോട് അഭ്യര്‍ഥിക്കുന്ന ഒരു ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

പാക് പേസര്‍ ഹാരിസ് റൗഫിനോടാണ് ആരാധകന്റെ അഭ്യര്‍ഥന. മത്സരശേഷം പാക് ആരാധകരെ കണ്ട ഹാരിസ റൗഫിന് കൈ കൊടുത്ത ആരാധകന്‍ വികാരാധീനനായി ഇന്ത്യയെ വെറുതെ വിടരുതെന്ന് പറയുകയായിരുന്നു. ഇതിന് ചിരിച്ചുകൊണ്ട് ഫ്ളൈയിങ് കിസ് നല്‍കിയാണ് ഹാരിസ് റൗഫ് മറുപടി നല്‍കിയത്.

Ads by Google
Friday 26 Sep 2025 09.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google