Saturday, March 21, 2026 Last Updated 13 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Sep 2025 03.14 PM

‘സ്വീറ്റ് റൈഡ്’ പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്ന വിപ്ലവകരമായ മുന്നേറ്റം

sdiabetic

മലയാളി ആരോഗ്യ സംരംഭകൻ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത ‘സ്വീറ്റ് റൈഡ്’ ആക്സിയം 4 ദൗത്യത്തിലൂടെ മൈക്രോഗ്രാവിറ്റിയിൽ നടത്തിയ പരീക്ഷണങ്ങൾ വിജയകരമെന്ന്‌ കണ്ടെത്തൽ. ‘സ്വീറ്റ് റൈഡ്’ (Suite Ride) എന്ന ഗവേഷണ പദ്ധതി ബഹിരാകാശ യാത്രയിൽ പ്രമേഹരോഗികൾക്ക് വഴി തുറക്കുന്ന സുപ്രധാന മുന്നേറ്റം കുറിച്ചിരിക്കുകയാണ്.

ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നടന്ന ഈ പരീക്ഷണം പ്രമേഹ നിരീക്ഷണ ഉപകരണങ്ങൾ ബഹിരാകാശത്തും ഫലപ്രദമായി പ്രവർത്തിക്കുമെന്ന് തെളിയിച്ചു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ പ്രമേഹരോഗിയായ ബഹിരാകാശ യാത്രികനെ അയക്കാൻ ബുർജീൽ ഹോൾഡിങ്‌സ് പുതിയ പദ്ധതി പ്രഖ്യാപിച്ചു.

യു.എ.ഇ. ആസ്ഥാനമായുള്ള ബുർജീൽ ഹോൾഡിങ്‌സും യു.എസ്. ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സംയുക്തമായി നടത്തിയ ‘സ്വീറ്റ് റൈഡ്’ ഗവേഷണത്തിന്റെ പ്രാഥമിക ഫലങ്ങളാണ് ഈ പ്രഖ്യാപനത്തിന് ആധാരം. ശുഭാൻഷു ശുക്ലയുടെ നേതൃത്വത്തിലുള്ള ആക്‌സിയം-4 ദൗത്യത്തിനിടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ച് മൈക്രോഗ്രാവിറ്റിയിൽ പ്രമേഹ ഉപകരണങ്ങൾ പരീക്ഷിച്ചു. ഈ പരീക്ഷണങ്ങളിൽ ഭൂമിയിൽ സാധാരണയായി ഉപയോഗിക്കുന്ന ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങളും ഇൻസുലിൻ പേനകളും ബഹിരാകാശത്തെ കടുത്ത സാഹചര്യങ്ങളിലും കൃത്യമായി പ്രവർത്തിക്കുമെന്ന് കണ്ടെത്തി.

Ads by Google
Friday 26 Sep 2025 03.14 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google