Wednesday, March 18, 2026 Last Updated 12 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Sep 2025 02.48 PM

ഡോക്ടര്‍ ബിജുവിനെ കെഎസ്എഫ്ഡിസി തലപ്പത്ത് കൊണ്ടുവരണം, അവിടുത്തെ ക്രമക്കേടുകള്‍ക്ക് പരിഹാരം കണ്ടെത്താനാകും; ഡോണ്‍ പാലത്തറ

don-palathara-

സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെ എസ്എഫ്ഡിസിയുടെ തലപ്പത്തു കൊണ്ടു വരണമെന്ന് സംവിധായകന്‍ ഡോണ്‍ പാലത്തറ. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത് പൂട്ടിക്കെട്ടരുതെന്നും ഡോണ്‍ പാലത്തറ.

സ്ത്രീകള്‍ക്കും ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നതിനെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണനെ പിന്തുണച്ചെത്തിയവരില്‍ ഒരാളാണ് ഡോണ്‍ പാലത്തറ. മുപ്പതോളം ഒപ്പിട്ട കത്ത് മുഖ്യമന്ത്രിയ്ക്ക് കൈ മാറുകയും ചെ്തിരുന്നു. അടൂരിന്റെ വാക്കുകള്‍ ഗൗരവ്വമായി പരിശോധിക്കണമെന്നാണ് കത്തില്‍ പറയുന്നത്. കത്ത് വിവാദമായതോടെയാണ് ഡോണ്‍ പാലത്തറ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

നേരത്തെ താന്‍ കെഎസ്എഫ്ഡിസി ക്ഷണിച്ചിട്ട് സിനിമ തെരെഞ്ഞടുക്കാനായി മാര്‍ക്കിടാന്‍ പോയിരുന്നു. എന്നാലന്ന് മാര്‍ക്കിട്ട സിനിമകളൊന്നുമല്ല തെരഞ്ഞെടുക്കപ്പെട്ടതെന്നും ഡോണ്‍ ആരോപിക്കുന്നുണ്ട്.

ഡോണ്‍ പാലത്തറയുടെ ഫേസ്ബുക്ക് കുറിപ്പ്

പണ്ടൊരിക്കൽ KSFDC ക്ഷണിച്ചിട്ട് ഫണ്ടിന്റെ ആദ്യഘട്ടം തിരഞ്ഞെടുപ്പിൽ മാർക്കിടാൻ പോയി. തിരഞ്ഞെടുപ്പ് സിനൊപ്സിസ് മാത്രം വായിച്ചിട്ടാണ്, ട്രീറ്റ്മെന്റ് പോലും ചോദിച്ചിട്ടില്ല. വിഷ്വൽ മീഡിയമായ സിനിമയെ എങ്ങനെ ആണ് കഥ മാത്രം വായിച്ചിട്ട് എന്തെങ്കിലും പറയാൻ പറ്റുക എന്നുള്ള ചോദ്യമൊക്കെ നേരിട്ട് അവരോട് ചോദിക്കുക.

അന്ന് മാർക്കിട്ട കഥകൾ ഒന്നുമല്ല പിന്നെ അടുത്ത റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ടത്. അത് ആരുടെ തീരുമാനം ആണെന്നോ ഇതിനിടയിൽ എന്തൊക്കെ നടന്നു എന്നോ എനിക്കറിയില്ല.

സെലക്ട് ചെയ്യപ്പെട്ട തിരക്കഥകൾ ആവട്ടെ, ഇതുവരെ പ്രൊഡക്ഷൻ തുടങ്ങിയിട്ടുമില്ല. ഇത്തരം കാര്യങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ടാണ് ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞ മുതിർന്ന സംവിധായകനെ ആളുകൾ ആക്രമിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നത്.
ഈ വിവാദങ്ങളുടെ പിന്നാലെ ഈ ഫണ്ട് സർക്കാർ പൂട്ടിക്കെട്ടുമോ എന്നാണ് പലരും ഭയക്കുന്നത്. ദയവുചെയ്ത് സർക്കാർ അങ്ങനെ ചെയ്യരുതെന്ന് അപേക്ഷിക്കുന്നു.

Dr Biju സന്നദ്ധനാവുകയാണെങ്കിൽ അദ്ദേഹത്തെ KSFDC യുടെ തലപ്പത്തു കൊണ്ടുവരണം. അവിടുത്തെ ക്രമക്കേടുകൾക്ക് ഒരു പരിധി വരെ എങ്കിലു അദ്ദേഹം വഴി സോലൂഷൻ കണ്ടെത്താൻ ആവും എന്നാണ് പ്രതീക്ഷ. വ്യക്തിപരമായ അഭിപ്രായമാണ്. ഞാൻ ഒരു സംഘടനയെയും പ്രതിനിധീകരിക്കുന്നില്ല.

Ads by Google
Friday 26 Sep 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google