Wednesday, March 18, 2026 Last Updated 6 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Sep 2025 12.51 PM

ലാലേട്ടനെ പോലൊരു മാമന്‍ എനിക്കുണ്ട്, അദ്ദേഹത്തെ കാണുമ്പോള്‍ സ്വന്തം നാട്ടുകാരന്‍ എന്ന ഫീലാണ്; റിഷബ് ഷെട്ടി

rishab-shetty
photo-www.instagram.com/rishabshettyofficial/

മോഹൻലാലിനെ കാണുമ്പോൾ സ്വന്തം നാട്ടുകാരനെ കാണുന്ന ഫീലാണെന്ന് റിഷബ് ഷെട്ടി. തന്റെ ഒരു മാമനെ കാണാൻ ലാലേട്ടനെ പോലെയാണെന്നും ആ ഒരു ഇമോഷണൽ ബന്ധം അദ്ദേഹവുമായി ഉണ്ടെന്നും മോഹൻലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും കാന്താര ചാപ്റ്റർ 1 സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റിഷബ് ഷെട്ടി പറഞ്ഞു. മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ ആശംസകൾ നേർന്ന് കൊണ്ട് റിഷബ് ഷെട്ടി പോസ്റ്റ് പങ്കുവെച്ചിരുന്നു.

'ഞാൻ ലാലേട്ടന്റെ വലിയ ഫാനാണ്. കന്നഡ സിനിമ മേഖലയിൽ എന്റെ എക്കാലത്തെയും ഇഷ്ടനടൻ ഡോ രാജ്കുമാർ സാറാണ്. മലയാളത്തിൽ ലാലേട്ടനെ കാണുമ്പോൾ നമുക്ക് നമ്മുടെ സ്വന്തം നാട്ടുകാരൻ എന്ന ഫീലാണ്. എന്റെ ഒരു മാമനെ കാണാൻ അദ്ദേഹത്തെ പോലെയാണ്. ആ ഒരു ഇമോഷണൽ ബന്ധവും അദ്ദേഹത്തോട് ഉണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. അദ്ദേഹത്തിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ എനിക്കേറെ സന്തോഷമുണ്ട്. അതുകൊണ്ടാണ് പുരസ്കാര വാർത്ത അറിഞ്ഞയുടനേ എന്റെ സോഷ്യൽ മീഡിയ ടീമിനോട് പറഞ്ഞ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് പോസ്റ്റ് പങ്കുവച്ചത്. കൊല്ലൂർ മൂകാംബികയിൽ വെച്ച് ലാലേട്ടനെ ഒരിക്കൽ കണ്ടിരുന്നു. അന്ന് പകർത്തിയ ചിത്രമാണ് കൂടെ പങ്കുവച്ചത്' റിഷബ് ഷെട്ടി പറഞ്ഞു.

അതേസമയം, റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റർ 1 തിയേറ്ററുകളിൽ പ്രദർശനത്തിനെത്തതാണ് ഒരുങ്ങുകയാണ്. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലർന്നാകും കാന്താര അവതരിപ്പിക്കുക. മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റിൽ ഒരുങ്ങുന്നതിനാൽ പ്രതീക്ഷകൾ വാനോളമാണ്. ചിത്രം ഐമാക്സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷൻ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

Ads by Google
Friday 26 Sep 2025 12.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google