Saturday, March 21, 2026 Last Updated 15 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Friday 26 Sep 2025 07.54 AM

ഷാഫി പറമ്പിലിനെ മനപ്പൂര്‍വ്വം അപമാനിക്കല്‍ ; സുരേഷ്ബാബുവിനെതിരേ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി

uploads/news/2025/09/802794/sureshbabu.jpg

കോഴിക്കോട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെതിരെ പോലീസില്‍ പരാതി. ഷാഫി പറമ്പിലിനെ മനപ്പൂര്‍വ്വം അപമാനിക്കണം എന്ന ഉദ്ദേശ്യത്തോടെ നടത്തിയ പരാമര്‍ശം എന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലിനെതിരേ കഴിഞ്ഞദിവസം നടത്തിയ ലൈംഗികാരോപണത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവിക്ക് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രമോദ് ആണ് മരണമടഞ്ഞത്. വ്യാപകപ്രതിഷേധത്തിനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

സ്ത്രീസമൂഹത്തെ ആകെമാനം അപമാനിക്കുന്ന ആരോപണം എന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനരഹിതമായ ആരോപണം സിപിഐഎം പരസ്യമായി തിരുത്തണമെന്നാണ് ആവശ്യം. അധിക്ഷേപത്തില്‍ സിപിഐഎമ്മിനെതിരെ പാലക്കാട് കേന്ദ്രീകരിച്ച് വ്യാപക പ്രതിഷേധം തുടരാനാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നാണ് സുരേഷ് ബാബു ആരോപിച്ചത്. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ ലീഗാണ് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

അതേസമയം ആരോപണത്തിലുറച്ച് നില്‍ക്കുകയാണ് സുരേഷ് ബാബു. സമയമാകുമ്പോള്‍ ഷാഫിക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്നും പ്രതികരിച്ചിട്ടുണ്ട്. കുമ്പളങ്ങ കട്ടത് ആരാണെന്ന് ചോദിച്ചാല്‍ എന്തിനാണ് ഷാഫി തോളില്‍ ചെളിയുണ്ടോ എന്ന് നോക്കുന്നതെന്നും സുരേഷ് ബാബു ചോദിച്ചിരുന്നു.

Ads by Google
Friday 26 Sep 2025 07.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google