Saturday, March 21, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 07.54 PM

സർവീസ് വയറിലേക്കു വീണ ഓല മാറ്റാൻ കയറി; കിണറ്റിലേക്ക് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം

uploads/news/2025/09/802723/8.gif
photo - facebook

കാസര്‍ഗോഡ് : കിണറിന്റെ ആൾമറയിൽ കയറിനിന്ന് സർവീസ് വയറിലേക്കു വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർഥി മരിച്ചു. ഉദുമ നാലാംവാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു ദാരുണാന്ത്യം .

ഓല മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിലേക്ക് വീണതാകാമെന്നാണു കരുതുന്നത്. കാഞ്ഞങ്ങാടുനിന്ന് അഗ്നിരക്ഷാ സേനയെത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ പ്രവാസിയും ഹോട്ടൽ ഉടമയുമായ അരവിന്ദന്റെയും അംബുജാക്ഷിയുടേയും മകനാണ്.

Ads by Google
Thursday 25 Sep 2025 07.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google