Saturday, March 21, 2026 Last Updated 12 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 04.26 PM

കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു ചാടിപ്പോയി

കണ്ണൂർ, കാസർഡോട് ജില്ലകളിലായി നിരവധി മോഷണം കേസുകളിൽ ഇയാൾ പ്രതിയാണ്.
uploads/news/2025/09/802712/3.gif
photo - facebook

കണ്ണൂര്‍: കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയി. സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസിൽ പ്രതിയായ തീവെട്ടി ബാബു എന്ന കൊല്ലം പുതുക്കുളം കുളത്തൂർകോണം സ്വദേശി എ ബാബുവാണ് രക്ഷപ്പെട്ടത്. പയ്യന്നൂരിൽ നിന്നും മോഷണക്കേസിൽ പിടികൂടിയ പ്രതിയുടെ ആരോഗ്യാവസ്ഥ മോശമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്നാണ് പ്രതി ചാടിപ്പോയത്.

ജില്ലാ പോലീസ് ആസ്ഥാനത്തുനിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രതിയെ നിരീക്ഷിക്കാൻ നിയോഗിച്ചിരുന്നത്. ചികിത്സയ്ക്കിടെയാണ് ഇയാൾ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. മോഷ്ടാവിനെ പിടികൂടാനുള്ള പരിശോധനയും അന്വേഷണവും തുടരുകയാണ്. ഭരണങ്ങാനം, പുതുക്കുളം ഉൾപ്പെടെ തെക്കൻജില്ലകളിലും കണ്ണൂർ, കാസർഡോട് ജില്ലകളിലായി നിരവധി മോഷണം കേസുകളിൽ ഇയാൾ പ്രതിയാണ്.

Ads by Google
Thursday 25 Sep 2025 04.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google