Wednesday, March 18, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 02.19 PM

' കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ വെച്ച് സ്വപ്‌ന വാഹനം വാങ്ങിയതിന് തൂക്കു കയര്‍ വാങ്ങി കൊടുക്കണം' ; ' ഓപ്പറേഷന്‍ നുംഖോറി' ല്‍ പ്രതികരണവുമായി ജെഎസ്‌കെ സംവിധായകന്‍

uploads/news/2025/09/802698/prvb.jpg

ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ വാഹനങ്ങള്‍ കണ്ടുകെട്ടാനുളള കസ്റ്റംസിന്റെ ദൗത്യം ' ഓപ്പറേഷന്‍ നുംഖോറി' ല്‍ പ്രതികരണവുമായി സുരേഷ് ഗോപി ചിത്രം ' ജെഎസ്‌കെ' യുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. കഷ്ടപ്പെട്ടുണ്ടാക്കിയ പണംകൊണ്ട് സ്വപ്‌നവാഹനം വാങ്ങിയതിന്, സാധിക്കുമെങ്കില്‍ തൂക്കുകയര്‍ തന്നെ വാങ്ങിക്കൊടുക്കണമെന്ന് പ്രവീണ്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പരിഹസിച്ചു. വാഹനം കടത്താന്‍ ഒത്താശചെയ്ത ഉദ്യോഗസ്ഥര്‍ക്ക് ബഹുമതികള്‍ക്ക് ശുപാര്‍ശചെയ്യണമെന്നും പ്രവീണ്‍ കുറിച്ചു.

പ്രവീണ്‍ നാരായണന്റെ കുറിപ്പ് വായിക്കാം:

ഞാന്‍ എഴുതി സംവിധാനം ചെയ്ത ഇന്ത്യ മുഴുവന്‍ വിവാദമായ വാര്‍ത്തയായ ഒരു സിനിമയെപ്പറ്റി ഉള്ള ഒരു പോസ്റ്റിലും ഉണ്ടാവാത്ത അത്രക്കും traffic ആ പോസ്റ്റില്‍ ഉണ്ടായി ഏകദേശം 5 lakhs നു മുകളില്‍ ആണ് ടോട്ടല്‍ വ്യൂവര്‍ഷിപ്പ്, കാര്‍ തപ്പിപ്പോയ പോക്കില്‍ ഞാനും ഒന്ന് രണ്ടു റീ-രജിസ്റ്റര്‍ഡ് വണ്ടികള്‍ വെറുതെ ഒരു കൗതുകത്തിനു കാണുകയുണ്ടായി, അദര്‍ സ്റ്റേറ്റ് വാഹനങ്ങള്‍ വേണ്ട എന്ന് തോന്നിയത് കൊണ്ട് അധികം അങ്ങോട്ട് പോയില്ല,. അന്നേരമാണ് ഓപ്പറേഷന്‍ സിന്ദൂര്‍നു ശേഷം ഓപ്പറേഷന്‍ നുമ്‌ഖോര്‍ വരുന്നത് . പക്ഷെ ഒരു സംശയം ഉള്ളത്, 200 കാറുകള്‍ അതിര്‍ത്തി സുരഷാ സേനയെയും കസ്റ്റംസ്‌നെയും വെട്ടിച്ചു ഭൂട്ടാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ എത്തി അതിനു ശേഷം ഇന്ത്യയിലെ ഒരു സ്റ്റേറ്റിന്റെ RTO യില്‍ രജിസ്റ്റര്‍ ചെയ്ത് NOC വാങ്ങി കേരളത്തില്‍ എത്തിച്ച്, ഇന്‍ഷുറന്‍സ് , ടാക്‌സ് അതിന് GST , പുക പരിശോധന എല്ലാം ചെയ്ത് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് വണ്ടി വാങ്ങിച്ചവരുടെ വീട് റെയ്ഡ് ചെയ്തു വണ്ടി പിടിച്ചു കൊണ്ട് പോവുക !

ശ്വസിക്കുന്ന വായു ഒഴികെ എല്ലാത്തിനും നികുതി അടച്ചു ജീവിക്കുന്ന പൗരന്‍ അവന്റെ അധ്വാനം കൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയ പൈസ വെച്ച് ഒരു സ്വപ്ന വാഹനം വാങ്ങിയതിന് സാധിക്കുമെങ്കില്‍ ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കൊടുക്കാവുന്ന ഏറ്റവും വലിയ ശിക്ഷ ആയ തൂക്കു കയര്‍ തന്നെ വാങ്ങി കൊടുക്കണം കൂടാതെ തുടക്കം മുതല്‍ ഒടുക്കം വരെ കൈക്കൂലി വാങ്ങി ഇതിനു ഒത്താശ പാടിക്കൊടുത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്ക് , സത്യസന്ധമായും , നൂറു ശതമാനം അര്‍പ്പണ ബോധത്തോടെയും ജോലി ചെയ്തതിനു ഇന്ത്യന്‍ പ്രസിഡന്റിന്റെ കയ്യില്‍ നിന്നും ഏതെങ്കിലും പരമോന്നത ബഹുമതിയും കൂടാതെ ശമ്പളവും, അല്ലവന്‍സും കൂട്ടിക്കൊടുക്കുവാനായി ശുപാര്‍ശയും ചെയ്യണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

Ads by Google
Thursday 25 Sep 2025 02.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google