Sunday, March 22, 2026 Last Updated 4 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 12.54 PM

കേട്ടാല്‍ അറക്കുന്ന പലതും കേട്ടു, ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം; പോസ്റ്റുമായി സീമ ജി നായര്‍

seema-g-nair

പാലക്കാട് എംഎല്‍എ ഓഫീസിലെത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയ സ്വീകരണത്തില്‍ പ്രതികരിച്ച് നടി സീമ ജി. നായര്‍. ഏറെ സന്തോഷം തോന്നിയ ദിവസമായിരുന്നു ഇന്നെന്ന് സീമ പറയുന്നു. പാലക്കാട് എത്തിയ രാഹുലിന്റെ ചിത്രം പങ്കുവെച്ചായിരുന്നു നടിയുടെ കുറിപ്പ്.

കേട്ട തെറികള്‍ക്കു കുറവില്ല.. കേട്ടാല്‍ അറക്കുന്ന പലതും കേട്ടു. എന്നെ സ്‌നേഹിക്കുന്നവരോട് ഞാന്‍ കമന്റ് നോക്കരുതെന്നു പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന ഈ നാട്ടില്‍ എനിക്ക് പറയണം എന്നു തോന്നിയ കാര്യം ഞാന്‍ പറഞ്ഞു. എനിക്കങ്ങനെ ആകാനേ കഴിയൂ. ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം- സീമ ജി നായര്‍ കുറിച്ചു.

Ads by Google
Thursday 25 Sep 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google