Saturday, March 21, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.19 PM

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും ; ഷാഫി രാഹുലിന്റെ ഹെഡ്മാസ്റ്ററെന്ന് സിപിഎം

uploads/news/2025/09/802693/shafi-parambil.gif

പാലക്കാട്: ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്ന് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ്.

സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞു. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണെന്നും പറഞ്ഞു.

ലൈംഗികാരോപണത്തില്‍ പെട്ടതിന് പിന്നാലെ കഴിഞ്ഞദിവസം രാഹുല്‍ മാങ്കുട്ടത്തില്‍ പാലക്കാട് എത്തിയിരുന്നു. സ്വകാര്യ ചടങ്ങിനല്ലാതെ ജനപ്രതിനിധി എന്ന നിലയില്‍ രാഹുല്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും പ്രതിഷേധം നടത്തുമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ പാലക്കാട്ട് എത്തിയത്. രാഹുലിന്റെ വരവ് പാര്‍ട്ടിയിലെ ജില്ലാ സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്നാണ് സൂചനകള്‍. രാഹുല്‍ മാറി നില്‍ക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയാകുമെന്നാണ് പ്രാദേശിക നേതൃത്വം അറിയിച്ചിരിക്കുന്നത്.

ഇന്ന് രാഹുലിന്റെ മണ്ഡല സന്ദര്‍ശനത്തെ അനുകൂലിച്ച് അനേകം നേതാക്കളാണ് രംഗത്ത് വന്നത്. രാഹുല്‍ ജനപ്രതിനിധിയാണെന്നും ആ നിലയ്ക്കുള്ള കാര്യങ്ങളും കര്‍ത്തവ്യങ്ങളും അവകാശവും അദ്ദേഹത്തിന് മുന്നിലുണ്ടെന്നുമാണ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം.

Ads by Google
Thursday 25 Sep 2025 01.19 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google