Saturday, March 21, 2026 Last Updated 12 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 01.13 PM

വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രാജിവെച്ചു ; ഹൈക്കമാന്റിന്റെ ഇടപെടലെന്ന് സൂചന

uploads/news/2025/09/802688/ND-appachen.jpg

കല്‍പ്പറ്റ: ജില്ലയിലെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ നിലനില്‍ക്കേ വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ രാജിവെച്ചു. പകരം കല്‍പ്പറ്റ നഗരസഭാ അദ്ധ്യക്ഷന്‍ ടിജെ ഐസക്കിനാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ടി ജെ ഐസക്കിന് ചുമതല നല്‍കിയേക്കുമെന്നാണ് സൂചനകള്‍. ഗ്രൂപ്പ് പോരിനിടെയാണ് രാജി.

പ്രിയങ്കാഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ രണ്ട് പേരുടെ ആത്മഹത്യ, അവരുടെ കുടുംബങ്ങള്‍ നടത്തിയ പരസ്യമായ വിമര്‍ശനകളും ഉള്‍പ്പെടെ അനേകം വിവാദവിഷയങ്ങള്‍ വയനാടുമായി ബന്ധപ്പെട്ട് ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം പ്രിയങ്കയും രാഹുലും സോണിയയുമൊക്കെ വയനാട്ടില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ എന്‍ഡി അപ്പച്ചന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. നേരത്തേ തന്നെ അപ്പച്ചാന്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നതായിട്ടാണ് വിവരം.

എന്‍എം. വിജയന്റെയും ജോസ് നെല്ലേടത്തിന്റെയും ആത്മഹത്യയ്ക്ക് പിന്നാലെയാണ് രാജിക്കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. ഏതാനും നാളുകളായി മുള്ളന്‍കൊല്ലി സംഘടനയിലെ തര്‍ക്കങ്ങളുടെ പേരില്‍ പരാതികള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് വയനാട് ഡിസിസിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറേ ദിവസമായി ചര്‍ച്ചകര്‍ നടന്നുവരികയായിരുന്നു. അദ്ദേഹം സ്വന്തം നിലയിലാണ് രാജിവെച്ചതെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കി. നേരത്തേ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി എന്‍ഡി അപ്പച്ചനും പറഞ്ഞു.

Ads by Google
Thursday 25 Sep 2025 01.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google