Saturday, March 21, 2026 Last Updated 15 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 11.56 AM

യുവതികളെ വേഷം കെട്ടിച്ച് ശബരിമലയില്‍ കയറ്റിയത് എല്‍ഡിഎഫ് ; അത് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയെന്ന് മുരളീധരന്‍

uploads/news/2025/09/802674/k-muraleedharan-close.gif

തിരുവനന്തപുരം: രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയില്‍ എത്തിച്ചത് എല്‍ഡിഎഫ് ആണെന്നും അത് പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണെന്നും കെ. മുരളീധരന്‍. കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ ആദ്യകാലം മുതല്‍ ഒരേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

നട അടയ്ക്കുകയും ശുദ്ധികലശം നിര്‍വ്വഹിക്കുകയും ചെയ്തതിന് അന്ന് ശബരിമല തന്ത്രിയെ മുഖ്യമന്ത്രി വ്യക്തിപരമായി അധിക്ഷേപിക്കുകയും തന്ത്രിക്കെതിരെ അസഭ്യം പറയുകയും ചെയ്തു. ഈ പ്രവര്‍ത്തിയെ വെള്ളപൂശാന്‍ കഴിയില്ലെന്നും പറഞ്ഞു. സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന അയ്യപ്പ സംഗമത്തിന്റെ റിസള്‍ട്ട് എന്താണെന്നും ശബരിമലയില്‍ ഉണ്ടായ തടസ്സം നീക്കാന്‍ കഴിഞ്ഞോയെന്നും ചോദിച്ചു.

അധികാരത്തില്‍ ഇല്ലാത്ത കോണ്‍ഗ്രസ് എന്ത് വിശ്വാസവഞ്ചനയാണ് കാണിച്ചതെന്നും ചോദിച്ചു.ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടില്‍ നിന്ന് പുറകോട്ടു പോകില്ല. വിശ്വാസികള്‍ക്ക് ഒപ്പം കോണ്‍ഗ്രസ് എന്നുമുണ്ടാകുമെന്നും പറഞ്ഞു. ശബരിമല പ്രക്ഷോഭത്തില്‍ കേസെടുത്ത സര്‍ക്കാര്‍ അത് പിന്‍വലിച്ചിട്ടില്ലെന്നും ജനങ്ങള്‍ ഞങ്ങളെ വിലയിരുത്തട്ടെയെന്നും കെ മുരളീധരന്‍ പറഞ്ഞു.

സമുദായ സംഘടന ആനുകൂലിച്ചും പ്രതികൂലിച്ചും എടുക്കുന്ന തീരുമാനം അവരുടെ അവകാശമാണ്. അതിനെ അനുകൂലിക്കാനോ പ്രതികൂലിക്കാനോ കോണ്‍ഗ്രസ് ഇല്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ പോകട്ടെയെന്നും ജനപ്രതിനിധി എന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ അവകാശമാണെന്നും അതില്‍ കൈകടത്താനില്ലെന്നും സംസാരിക്കാന്‍ ഇല്ലെന്നും പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞദിവസം അദ്ദേത്തിന്റെ മണ്ഡിലത്തിലേക്ക് തിരിച്ചെത്തിയിരുന്നു. അതേസമയം ബിജെപിയും സിപിഐഎമ്മും ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്.

Ads by Google
Thursday 25 Sep 2025 11.56 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google