Saturday, March 21, 2026 Last Updated 15 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 11.15 AM

പാലിയേക്കരയില്‍ ടോള്‍ നിരോധനം തുടരും ; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

uploads/news/2025/09/802668/toll-plaza.jpg

കൊച്ചി: തൃശൂര്‍ പാലിയേക്കരയില്‍ ടോള്‍ വിലക്ക് നീക്കാനുള്ള ഉത്തരവ് ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നീട്ടി. ഈ മാസം 30 വരെ ടോള്‍ നിരോധനം തുടരാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇപ്പോഴും ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്നതായി ജില്ലാ കളക്ടറുടെ മറുപടി കൂടി പരിഗണിച്ചാണ് ഹൈക്കോടതി വിധി. ഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി മറുപടി നല്‍കണം.

മുരിങ്ങൂരില്‍ യാത്രക്കാര്‍ക്ക് ഇപ്പോഴും സുരക്ഷാഭീഷണിയുണ്ടെന്നായിരുന്നു ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടിയത്. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ സാഹചര്യവും ചൂണ്ടിക്കാട്ടി. ആമ്പല്ലൂരിലും മുരിങ്ങൂരിലും ഗതാഗതക്കുരുക്ക് ഇപ്പോഴുമുണ്ടെന്നാണ് കളക്ടര്‍ നല്‍കിയ മറുപടി. സര്‍വീസ് റോഡിന്റെ വശങ്ങളടക്കം ഇടിഞ്ഞുവീഴുന്നതായി ഹൈക്കോടതി വിലയിരുത്തി.

കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയില്‍ ടോള്‍ വിലക്ക് നില നില്‍ക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂര്‍ ഭാഗത്തെ റോഡിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താത്ക്കാലികമായി തടഞ്ഞത്. ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ദേശീയ പാത അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഈ മാസം 30 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. ഈ സമയത്ത് ദേശീയപാത അതോറിറ്റി എടുത്ത നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം.

ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.

Ads by Google
Thursday 25 Sep 2025 11.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google