Wednesday, March 18, 2026 Last Updated 10 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 10.34 AM

‘സ്വാതന്ത്ര്യമില്ലാത്ത സ്നേഹം കൈവശാവകാശം, സ്നേഹമില്ലാത്ത സ്വാതന്ത്ര്യം ശൂന്യത’യെന്നും കുറിച്ച് ഗോപി സുന്ദര്‍; മുഖത്തെ റെഡ് ബട്ടര്‍ഫ്ലൈ പെയിന്റിംഗ് പങ്കിട്ട് താരം

സംഗീതസംവിധായകന്‍ ഗോപി സുന്ദര്‍ തന്റെ സംഗീതത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം പലതവണ കീഴടക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇപ്പോഴിതാ സ്നേഹത്തെക്കുറിച്ചുള്ള തന്റെ സുന്ദരമായ ഒരു കാഴ്ചപ്പാട് പങ്കിടുകയാണ്.
Music composer Gopi Sundar
Gopi Sunder (Image Source: Instagram)

സംഗീതം, പ്രണയം, സൗഹൃദം... ഗോപി സുന്ദര്‍ എന്ന സംഗീതസംവിധായകനെ നിര്‍വചിക്കാന്‍ ഇത്രയും മാത്രം മതി. പുതുതലമുറയിലെ സംഗീത സംവിധായകരില്‍ മുന്‍നിരയിലാണ് ഗോപി സുന്ദര്‍. പാട്ടിന്റെ സംഗീതവും, അതിന് സാങ്കേതികതയിലൂടെ നല്‍കുന്ന പൂര്‍ണ്ണതയുമാണ് ഗോപി സുന്ദറിനെ മറ്റുള്ള സംഗീതസംവിധായകരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ആഘോഷങ്ങള്‍ക്കും വിരഹത്തിനും പ്രണയത്തിനും സങ്കടത്തിനുമെല്ലാം ഗോപി സുന്ദറിന്റെ സംഗീതം കൂട്ടായി മാറിയിട്ടുണ്ട്.
സംഗീതം കൊണ്ടു മാത്രമല്ല വ്യക്തിജീവിതത്തിലെ സൗഹൃദങ്ങള്‍ വഴിയും ഗോപി സുന്ദര്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. ഓരോ സൗഹൃദത്തിലും പുത്തൻ ഊർജം കണ്ടെത്തുന്ന ഗോപിക്ക്, സുഹൃത്തുക്കളായി കൂടുതലും പെൺകുട്ടികൾ ആണ്. ഇവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുന്നതു വഴി താരം പലപ്പോഴും വിവാദങ്ങളിലും സൈബര്‍ അറ്റാക്കിലും പെട്ടിട്ടുണ്ട്. എന്നാലും ഗോപി തന്റെ സോഷ്യൽ മീഡിയയില്‍ വളരെ ആക്ടീവാണ്. ആണ്. ഇടയ്ക്കിടെ വ്യക്തി ജീവിതത്തിലെ ഓരോ ഇഷ്‌ടത്തെയും കുറിച്ചും ഗോപി പോസ്റ്റുകള്‍ പങ്കിടാറുമുണ്ട്.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് അതിസുന്ദരമായ ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് ഗോപി സുന്ദര്‍. സ്വാതന്ത്ര്യവും സ്നേഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഗോപി സുന്ദറിന്റെ പോസ്റ്റ്. ‘‘സ്വാതന്ത്ര്യമില്ലാത്ത സ്നേഹം കൈവശാവകാശമാണ്, സ്നേഹമില്ലാത്ത സ്വാതന്ത്ര്യം ശൂന്യതയുമാണ്...’’ എന്നാണ് ഗോപി സുന്ദര്‍ കുറിച്ചിരിക്കുന്നത്. ഒപ്പം തന്റെയൊരു ക്ലോസപ്പ് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. ചിത്രത്തില്‍ കണ്ണിനോട് ചേര്‍ന്ന് മുഖത്തിന്റെ ഒരു വശത്ത് വരച്ചിരിക്കുന്ന ചുവപ്പു നിറത്തിലുള്ള ബട്ടര്‍ഫ്ലൈ പെയിന്റിംഗും കാണാം.
ഗോപി സുന്ദറിന്റെ പോസ്റ്റിന് താഴെ പതിവു പോലെ രസകരമായ കമന്റുകളും ആരാധകര്‍ കുറിക്കുന്നുണ്ട്. ‘ഇത്രേം റൊമാന്റിക് ബിജിഎം സ്വന്തം ആയി ഉള്ളപ്പോ ആണോ മാഷേ റൊമാൻസിന് കുറവ്, ആത്മസ്നേഹവും സ്വാതന്ത്ര്യവും.. ഏറ്റവും മികച്ച കോംബോ, വളരെ ആഴത്തിലുള്ള വരികള്‍... സ്നേഹവും സ്വാതന്ത്ര്യവും പരസ്പരം പൂരകമാക്കുന്നു...’ എന്നതടക്കമാണ് പലരും സ്നേഹത്തെക്കുറിച്ച് കുറിക്കുന്നത്.

സിനിമാ സംഗീതത്തിന് പുറമേ, ഗോപി സുന്ദർ ഓൺസെമ്പിൾ എന്ന പേരിൽ ഒരു സംഗീത ബാൻഡും താരത്തിനുണ്ട്. ഈ ബാൻഡിന്റെ കീഴിൽ ഗോപി കൂടുതലായും സ്റ്റേജ് ഷോകളാണ് ചെയ്യുന്നത്. നാട്ടിലും വിദേശത്തുമായി ഗോപി സുന്ദർ നിരവധി ഷോകള്‍ ചെയ്തു കഴിഞ്ഞു. നിരവധി സംഗീത പ്രതിഭകൾക്ക് അവരുടെ പ്രതിഭയുടെ മാറ്റുരയ്ക്കാൻ ലഭിക്കുന്ന വേദി കൂടിയായി ഈ ബാൻഡ് മാറിയിട്ടുണ്ട്.

Ads by Google
Thursday 25 Sep 2025 10.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google