Saturday, March 21, 2026 Last Updated 11 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 25 Sep 2025 08.29 AM

രാഹുലിന്റെ തിരിച്ചുവരവ് യുഡിഎഫ് നേതൃത്വം അറിഞ്ഞുകൊണ്ട് ; പ്രതിഷേധം തുടരാന്‍ സിപിഎമ്മും ബിജെപിയും

uploads/news/2025/09/802651/rahul-mankoottathil.jpg

പാലക്കാട്: ലൈംഗികാപവാദത്തില്‍ കുരുങ്ങിയ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ 38 ദിവസത്തിന് ശേഷം മണ്ഡലത്തില്‍ തിരിച്ചെത്തിയത് പാര്‍ട്ടിയിലെ നേതാക്കളുമായി ആലോചിച്ച ശേഷമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന - ജില്ലാ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് രാഹുലിന്റെ സന്ദര്‍ശനമെന്നാണ് വിവരം. ഇന്നലെ രാഹുല്‍ പാലക്കാട്ട് ഒരു സ്വകാര്യ ചടങ്ങിന് എത്തിയിരുന്നു.

സംസ്ഥാന ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ മൗനാനുവാദം രാഹുലിന്റെ വരവിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍. രാഹുല്‍ എല്ലാക്കാലത്തും മണ്ഡലത്തില്‍ നിന്നും അകന്നു നില്‍ക്കുന്നത് യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന വിലയിരുത്തല്‍ ജില്ലാ മുസ്‌ളീം ലീഗും മുമ്പോട്ട് വെച്ചിരുന്നതായിട്ടാണ് സൂചനകള്‍. ഇതില്‍ മുതിര്‍ന്ന നേതാക്കളും ഉണ്ടായിരുന്നു.

എംഎല്‍എ മണ്ഡലത്തില്‍ നിന്നും അകന്നു നില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ പാലക്കാട് നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വെച്ചതായും പറയുന്നു. മണ്ഡലത്തില്‍ നിന്നുള്ള രാഹുലിന്റെ അസാന്നിദ്ധ്യം പ്രചരണത്തില്‍ രാഹുള്‍ ഉള്‍പ്പെട്ട വിവാദം കുടുതല്‍ സംസാരിക്കാന്‍ ഇടയാകുമെന്നും അതിനെ മറികടക്കാന്‍ രാഹുല്‍ വരുന്നത് തന്നെയാണ് നല്ലതെന്നുമാണ് പ്രാദേശിക നേതൃത്വം നല്‍കിയ നിര്‍ദേശം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച രാഹുലിനെ പാലക്കാട്ട് എത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേതൃത്വം നിര്‍ദേശം നല്‍കിയിരുന്നില്ല. ഇതോടെയാണ് സ്വകാര്യപരിപാടിയുടെ ഭാഗമായി രാഹുല്‍ മണ്ഡലത്തില്‍ തിരിച്ചെത്തിയത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് നഗരസഭ ഭരണം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. ഈ സാഹചര്യത്തില്‍ എംഎല്‍എ സ്ഥലത്തില്ലാത്തത് കുടുതല്‍ ചര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്. അതേസമയം എംഎല്‍എ എന്ന നിലയില്‍ രാഹുല്‍ മണ്ഡലത്തില്‍ എത്തിയാല്‍ തടയുമെന്നാണ് ബിജെപിയും സിപിഐഎമ്മും പറയുന്നത്. എന്നാല്‍ ജനാധിപത്യ പരമായുള്ള ഏത് പ്രതിഷേധത്തെയും സ്വാഗതം ചെയ്യുന്നെന്നായിരുന്നു ഇന്നലെ രാഹുലും പ്രതികരിച്ചത്.

Ads by Google
Thursday 25 Sep 2025 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google