Sunday, March 22, 2026 Last Updated 17 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 03.31 PM

വിവാദങ്ങൾക്കൊടുവിൽ ; തിരുവനന്തപുരം മെഡിക്കൽ കോളേജിന് ഇനി പുതിയ സൂപ്രണ്ട്

uploads/news/2025/09/802491/10.gif
photo; representative image

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് ഇനി പുതിയ സൂപ്രണ്ട് . ഡോ. സി .ജി . ജയചന്ദ്രന് സൂപ്രണ്ടായി ചുമതല നല്‍കി മെഡിക്കല്‍ കോളേജ് ഉത്തരവിട്ടു . നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനസ്‌തേഷ്യോളജി വിഭാഗം അസോ. പ്രൊഫസറാണ് ജയചന്ദ്രൻ. ശസ്ത്രക്രിയ പ്രതിസന്ധിയെക്കുറിച്ചുള്ള യൂറോളജി മേധാവി ഡോ .ഹാരിസിന്റെ തുറന്നുപറച്ചിലും പിന്നാലെ സൂപ്രണ്ട് പങ്കെടുത്ത വാർത്താസമ്മേളനവും വിവാദമായിരുന്നു .


ന്യൂറോ സർജനായ തനിക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുള്ള കത്താണ് ഡോ . സുനിൽകുമാർ നല്‍കിയത് . ഇന്നലെ ആശുപത്രിയിലെത്തിയ ഡോ .സുനിൽ സൂപ്രണ്ട് ഓഫീസിലെത്തിയിരുന്നില്ല . ശസ്ത്രക്രിയകൾ പൂർത്തിയാക്കി ഡിപ്പാർട്ട്‌മെന്റിലെ ജോലികൾ ചെയ്ത് മടങ്ങി . 2024 മെയ് മുതൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സൂപ്രണ്ടായിരുന്നു ഡോ. ബി എസ് സുനിൽകുമാർ.


അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഉപകരണക്ഷാമം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തൽ. ആരോഗ്യവകുപ്പിനെതിരെ ശക്തമായ വിമർശനമായിരുന്നു ഹാരിസ് ഉന്നയിച്ചത്. ആശുപത്രിയിൽ ഉപകരണങ്ങൾ ഇല്ലെന്നും അവ വാങ്ങിനൽകാൻ ഉദ്യോഗസ്ഥരുടേയും മറ്റുള്ളവരുടെയും ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്നും ഹാരിസ് തുറന്നെഴുതിയിരുന്നു. ഗുരുതര പ്രശ്നങ്ങളുമായി വരുന്ന രോഗികളുടെ ഓപ്പറേഷൻ അടക്കം മാറ്റിവെയ്ക്കേണ്ടിവരികയാണെന്നും മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർ തയ്യാറായിട്ട് പോലും അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുൻപിൽ നിൽക്കുകയാണെന്നും ഹാരിസ് ചിറക്കൽ കുറ്റപ്പെടുത്തിയിരുന്നു. .

Ads by Google
Wednesday 24 Sep 2025 03.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google