Saturday, March 21, 2026 Last Updated 10 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 01.18 PM

സര്‍ക്കാരിനെ പിന്തുണയ്ക്കാനുള്ള എന്‍എസ്എസ് നിലപാടിന് സ്വാഗതം ; എതിര്‍ക്കേണ്ടതില്ലെന്ന് വെള്ളാപ്പള്ളി

uploads/news/2025/09/802467/vellapally-nateasan-600-360.gif

കൊല്ലം: സര്‍ക്കാരിനെ അനുകൂലിക്കുന്ന എന്‍എസ്എസിന്റെ നിലപാട് വിഷയാധിഷ്ഠിതമാണെന്നും ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന നിലപാട് എടുത്തവരാണ് എന്‍എസ്എസ് എന്ന് വെള്ളാപ്പള്ളി നടേശന്‍. ഇപ്പോള്‍ സര്‍ക്കാര്‍ ആ നീക്കത്തില്‍ നിന്നും പിന്നോക്കം പോയ സാഹചര്യത്തില്‍ അവര്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നെന്നും സര്‍ക്കാര്‍ ആ നിലപാട് മാറ്റിയെന്ന് വിശ്വസിക്കുന്നതായൂം പറഞ്ഞു.

പിണറായി സര്‍ക്കാരില്‍ പൂര്‍ണ്ണ വിശ്വാസമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞത് ഈ സാഹചര്യത്തിലാണ്.
സ്ത്രീ പ്രവേശനമെന്ന ഐഡിയ സര്‍ക്കാര്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ചു. ദേവസ്വം മന്ത്രി ഉറപ്പും നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കുന്നതായി വ്യക്തമാക്കി. ആദ്യം ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ആ നീക്കം ഉപേക്ഷിച്ചു. ഇപ്പോള്‍ അത് നടക്കുന്നില്ല എന്നിരിക്കുമ്പോള്‍ സര്‍ക്കാരിനെ എതിര്‍ക്കേണ്ട സാഹചര്യമില്ലെന്നും പറഞ്ഞു.

എന്‍എസ്എസിന്റെ ശബരിമല നിലപാടിനെ സ്വാഗതം ചെയ്യുന്നു. സ്ത്രീ പ്രവേശനം പാടില്ല എന്നതാണ് തങ്ങളുടേയും നിലപാട്. സര്‍ക്കാര്‍ സ്ത്രീപ്രവേശനം ഉപേക്ഷിച്ചു നിലപാട് മാറ്റിയപ്പോള്‍ എന്‍എസ്എസ് ഇപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നതായും പറഞ്ഞു. എന്‍എസ്എസ് സര്‍ക്കാരിനെ വേട്ടയാടിയിട്ടില്ലെന്നും മുന്നാക്ക സംവരണം ഉള്‍പ്പെടെ എന്‍എസ്എസ് മുമ്പോട്ട് വെച്ച കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്നും പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് സര്‍ക്കാര്‍ നിലപാട് എടുത്തപ്പോള്‍ എന്‍എസ്എസ് എതിര്‍ത്തു.

അത് ഉപേക്ഷിച്ചപ്പോള്‍ അവരിപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നെന്നും പറഞ്ഞു. കോണ്‍ഗ്രസിന് ശബരിമലയില്‍ അന്നും ഇന്നും ഒരു നിലപാടുമില്ല. അവര്‍ എല്ലാക്കാലത്തും ഇങ്ങിനെ തന്നെയാണെന്നും പറഞ്ഞു. തന്നെ ജയിലിലാക്കാന്‍ നോക്കിയവരാണ് കോണ്‍ഗ്രസുകാര്‍. തന്റെ വീട്ടില്‍ വരരുതെന്ന് നിര്‍ദേശം നല്‍കിയവരാണ് കെപിസിസി. കോണ്‍ഗ്രസ് വീട്ടില്‍ വരാതിരുന്നാല്‍ സന്തോഷമെന്നും പറഞ്ഞു.

Ads by Google
Wednesday 24 Sep 2025 01.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google