Saturday, March 21, 2026 Last Updated 14 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 10.03 AM

വയോധികന്റെ നില ഗുരുതരമായി തുടരുന്നു ; കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് എത്തിയത് പരാതിക്കാരന്റെ കാറില്‍

uploads/news/2025/09/802440/police-custody.jpg

കൊല്ലം: കണ്ണനെല്ലൂരില്‍ വയോധികന്‍ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണ സംഭവത്തില്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് എത്തിയത് പരാതിക്കാരന്റെ ബന്ധുവിന്റെ കാറിലെന്ന് റിപ്പോര്‍ട്ട്. ഈ കേസില്‍ കൊട്ടാരക്കര കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയത്ത് നിന്ന് കസ്റ്റഡിയിലെടുത്ത നിരണം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ പി പുന്നൂസിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. ഞായറാഴ്ചയോടെ കുഴഞ്ഞുവീണ് പുന്നൂസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കെ പി പുന്നൂസിനെ ജാമ്യത്തില്‍ വിടാന്‍ പരാതിക്കാരന് പണം കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ വിളിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പരാതിക്കാരന് പത്ത് ലക്ഷം രൂപ നല്‍കിയാല്‍ ജാമ്യത്തില്‍ വിടാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ പറയുന്നത്. പുന്നൂസിനെ കസ്റ്റഡിയില്‍ എടുക്കാന്‍ നേരം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നു യൂണിഫോമില്‍ ഉണ്ടായിരുന്നത്. പുന്നൂ സിനെ കസ്റ്റഡിയിലെടുത്തത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് പൊലീസിനോട് കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയിലെടുത്ത് മടങ്ങുന്നത് മുതല്‍ കെപി പുന്നൂസിന്റെ ബന്ധുക്കളെയും അഭിഭാഷകരെയും നിരവധി തവണ വിളിച്ചു.

കെ പി പുന്നൂസിനെ റിമാന്‍ഡ് ചെയ്യുമെന്നും എന്തെങ്കിലും ചെയ്യുന്നെങ്കില്‍ ചെയ്യാനും സഹോദരന്‍ ആവശ്യപ്പെടുന്ന വാട്‌സ് ആപ്പ് സന്ദേശവും പുറത്തുവന്നു. പരാതിക്കാരന്റെ സഹോദരനാണ് കെ പി പുന്നുസ് ആശുപത്രിയിലാണെന്നും ബന്ധുക്കളെ അറിയിക്കുന്നത്.ആരോഗ്യപ്രശ്നങ്ങള്‍ പുന്നൂസ് പൊലീസിനോട് പറഞ്ഞിട്ടും പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ വച്ചെന്നും പുന്നൂസിന്റെ ബന്ധുക്കളും അഭിഭാഷകനും ആരോപിക്കുന്നു. പരാതിക്കാരന് 10 ലക്ഷം രൂപ നല്‍കാന്‍ പൊലീസ് പുന്നൂസിന്റെ ബന്ധുക്കളില്‍ സമ്മര്‍ദം ചെലുത്തിയെന്നും കസ്റ്റഡിയി ലെടുത്ത് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയില്ലെന്നുമാണ് പുന്നൂസിന്റെ അഭിഭാഷകന്റെ വാദം.

78 വയസുകാരനായ പുന്നൂസ് മൂന്ന് ഹൃദയശസ്ത്രക്രിയകള്‍ക്ക് വിധേയനായ ആളാണ്. വെന്റിലേറ്ററില്‍ തുടരുകയാണെന്നും ഓക്സിജന്‍ ലെവല്‍ താഴുന്നത് ഉള്‍പ്പെടെ ആശങ്കയാകുന്നുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. പരാതിക്കാരന്റെ അനുജന്റെ വാഹനത്തിലാണ് പൊലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുക്കാന്‍ പോയതെന്നും 10 ലക്ഷം രൂപ ഉടനെ നല്‍കിയാല്‍ പുന്നൂസിനെ ജാമ്യത്തില്‍ വിടാമെന്ന് പൊലീസ് വിളിച്ചറിയിച്ചതായും പുന്നൂസിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതേസമയം കെപി പുന്നൂസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

Ads by Google
Wednesday 24 Sep 2025 10.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google