Saturday, March 21, 2026 Last Updated 17 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 24 Sep 2025 09.11 AM

കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പം ; എന്‍എസ്എസുമായി നല്ല ബന്ധത്തിലെന്ന് രമേശ്

uploads/news/2025/09/802432/ramesh-chennithala-close.jpg

തിരുവനന്തപുരം: ശബരിമല വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയ സര്‍ക്കാരാണ് ഇതെന്നും കോണ്‍ഗ്രസ് എല്ലാക്കാലവും വിശ്വാസികള്‍ക്കൊപ്പമാണെന്നും എന്‍എസ്എസുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണെന്നും നേതാവ് രമേശ് ചെന്നിത്തല.

അയ്യപ്പസംഗമത്തെ തള്ളാനും കൊള്ളാനുമില്ലെന്നും എന്നാല്‍ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള സത്യവാങ്മൂലം പിന്‍വലിക്കുമോ എന്നും നാമജപ ഘോഷയാത്രയ്ക്ക് എതിരേ നല്‍കിയിട്ടുള്ള കേസ് പിന്‍വലിക്കുമോ എന്ന തങ്ങള്‍ ഉയര്‍ത്തിയ ചോദ്യം സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴും നിലനില്‍ക്കുകയാണെന്നും രമേശ് ചെന്നിത്തില പറഞ്ഞു.

പിണറായി ഭക്തനാണോ അല്ലയോ എന്ന് പറയേണ്ടത് അദ്ദേഹമാണെന്നും നിലവിലെ അദ്ദേഹത്തിന്റെ രീതിയില്‍ കപടഭക്തിയാണ് തെളിയുന്നതെന്നും പറഞ്ഞു. ആചാര സംരക്ഷണത്തിന് വേണ്ടി എന്നും നില കൊണ്ട പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും എസ്എന്‍ഡിപി, എന്‍എസ്എസ് പ്രസ്ഥാനങ്ങള്‍ക്ക് അവരുടേതായ നിലപാടുകളുണ്ടെന്നും കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ നിലപാടുണ്ടെന്നും പറഞ്ഞു.

Ads by Google
Wednesday 24 Sep 2025 09.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google