Saturday, March 21, 2026 Last Updated 0 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.50 AM

ബിന്ദു പത്മനാഭനെ കൊലപ്പെടുത്തിയത് ശുചിമുറിയില്‍ വെച്ച് : പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി

uploads/news/2025/09/802243/sebastian.gif

ചേര്‍ത്തല : ബിന്ദു പത്മനാഭന്‍ കൊലപാതകക്കേസില്‍ പ്രതി സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. കൃത്യമായ വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്റില്‍ കഴിയുകയാണ് സെബാസ്റ്റ്യന്‍. കൂട്ടാളി ഫ്രാങ്ക്ളിനുമായി ചേര്‍ന്ന് പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയില്‍ വെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന അയല്‍വാസിയായ ശശികലയുടെ നിര്‍ണായകമായ ശബ്ദസന്ദേശമാണ് കേസില്‍ വഴിത്തിരിവായത്.

സെബാസ്റ്റിയന്റെ കൂട്ടുകാരനായ സോഡാ പൊന്നപ്പന്‍ എന്നായാള്‍ അയല്‍വാസി ശശികലയെ വിളിച്ച് സംഭവങ്ങള്‍ പറഞ്ഞതിന്റെ ശബ്ദരേഖ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യവും മയക്കുമരുന്നും നല്‍കി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തി എന്നായിരുന്നു സോഡാ പൊന്നപ്പന്റെ ശബ്ദരേഖയിലുള്ളത്. കൊലപാതക ലക്ഷ്യം ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു.

2006ലാണ് ബിന്ദു പത്മനാഭന്‍ കൊല്ലപ്പെടുന്നത്. സെബാസ്റ്റിയനുമായുള്ള തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. കൃത്യം നടത്തിയ സ്ഥലം, മൃതദേഹം മറവ് ചെയ്ത സ്ഥലം, എന്നതടക്കമുള്ള കൃത്യമായ വിവര ശേഖരണത്തിനായാണ് സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ വാങ്ങുക.

Ads by Google
Tuesday 23 Sep 2025 08.50 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google