Saturday, March 21, 2026 Last Updated 0 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.36 AM

ഒസുമാനേ ഡെംബലേയ്ക്ക് ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം ; ബാഴ്‌സയുടെ ബോണ്‍മാറ്റി വനിതാതാരം

uploads/news/2025/09/802241/osumane-dembale.gif

പാരീസ്: ഇത്തവണത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം പിഎസ്ജിയുടെ ഫ്രാഞ്ച് താരം ഒസുമാനേ ഡംബലേയ്ക്ക്. പിഎസ്ജി യ്ക്ക് വേണ്ടി ഈ സീസണില്‍ നടത്തിയ ഉജ്വല പ്രകടനമാണ് താരത്തിന് ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌ക്കാരം നേടിക്കൊടുത്തത്. മികച്ച വനിതാ താരത്തിനുള്ള പുരസ്‌ക്കാരം ബാഴ്‌സിലോണയുടെ ഐറ്റാന ബോണ്‍മാറ്റി നേടി.

പിഎസ്ജിയെ ഇത്തവണ ഫ്രഞ്ച് ലീഗ് ചാംപ്യന്മാരാക്കുന്നതിലും യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടുന്നതിലേക്കും ക്ലബ്ബ് ലോകകപ്പില്‍ റണ്ണറപ്പാകുന്നതിലേക്കും മികച്ച പ്രകടനം നടത്തിയ താരമാണ് ഡെംബലേ. ഇത് താരത്തിന്റെ ആദ്യ ബാലണ്‍ദ്യോര്‍ പുരസ്‌കാരനേട്ടമാണിത്. കഴിഞ്ഞ സീസണില്‍ തന്റെ ക്ലബ്ബിനായി ഡെംബലേ 33 ഗോളുകളും 15 അസിസ്റ്റുകളും നേടി.

ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു. മികച്ച വനിതാ താരത്തിനുള്ള പുരസ്‌ക്കാരം തുടര്‍ച്ചയായി മൂന്നാം തവണയാണ് ബോണ്‍മാറ്റി നേടുന്നത്. ഏറ്റവും കൂടുതല്‍ തവണ ബലോന്‍ ഡി ഓര്‍ നേടുന്ന വനിതാ താരമെന്ന ചരിത്ര നേട്ടവും ബോണ്‍മാത്തി ഇതോടെ കുറിച്ചു. ബലോന്‍ ദ് ഓര്‍ നേടാന്‍ ആയില്ലെങ്കിലും മികച്ച യുവ താരത്തിനുള്ള കോപ ട്രോഫി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ബാഴ്‌സിലോണയുടെ സ്പാനിഷ്താരം സ്വന്തമാക്കി ലമീന്‍ യമാലും ചരിത്രമെഴുതി.

Ads by Google
Tuesday 23 Sep 2025 08.36 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google