Monday, March 23, 2026 Last Updated 1 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.13 AM

ഇസ്രായേലിന് സമാധാനം കിട്ടാന്‍ ഏകവഴി പാലസ്തീനെ അംഗീകരിക്കുക ; നിലപാട് വ്യക്തമാക്കി ഫ്രാന്‍സ്

uploads/news/2025/09/802239/gaza.gif

പാരീസ്: ഇസ്രായേലിന് സമാധാനം കിട്ടാനുള്ള ഏകവഴി പാലസ്തീനെ രാജ്യമായി അംഗീകരിക്കലാണെന്ന നിലപാട് എടുത്ത് ഫ്രാന്‍സ്. ഹമാസിന് ഏറ്റവും വലിയ തിരിച്ചടി പലസ്തീനെ അംഗീകരിക്കുന്നതാണെന്നും ഐക്യരാഷ്ട്രസഭയില്‍ നടന്ന ദ്വിരാഷ്ട്ര പരിഹാര ഉച്ചകോടിയില്‍ മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സിന്റെ അഭിപ്രായം കൂടുതല്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളും പിന്‍തുടരാന്‍ സാധ്യതയുണ്ട്.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തി. ഇസ്രയേലും പലസ്തീനും സമാധാനത്തിലും സുരക്ഷയിലും ഒരുമിച്ച് ജീവിക്കുന്ന ഒരു ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യത നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും മാക്രോണ്‍ പറഞ്ഞു. പലസ്തീന്‍ ജനതയുടെ അവകാശങ്ങളെ അംഗീകരിക്കുന്നത് ഇസ്രയേല്‍ ജനതയുടെ അവകാശങ്ങളെ ഇല്ലാതാക്കില്ലെന്നും മാക്രോണ്‍ പറഞ്ഞു. നേരത്തേ പാലസ്തീനെ അംഗീകരിച്ച് കൂടുതല്‍ രാജ്യങ്ങള്‍ വന്നിരുന്നു.

നേരത്തേ പാലസ്തീനെ രാജ്യമായി അംഗീകരിക്കാന്‍ നിലപാട് എടുത്ത ബ്രിട്ടണ്‍, കാനഡ, ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളെ പ്രശംസിക്കാന്‍ മാക്രോണ്‍ മറന്നില്ല. അതേസമയം പാലസ്തീനെ രാഷ്ട്രമായി ഉയരാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇസ്രായേല്‍. ഇതിനെതിരേ യുഎഇ മുമ്പോട്ട് വന്നിട്ടുണ്ട്. വെസ്റ്റ്ബാങ്ക് പിടിക്കാനുള്ള നീക്കം തുടര്‍ന്നാല്‍ എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുമെന്നാണ് യുഎഇ നല്‍കിയിരിക്കുന്ന സൂചന.

Ads by Google
Tuesday 23 Sep 2025 08.13 AM
YOU MAY BE INTERESTED
Ads by Google
Ads by Google