Saturday, March 21, 2026 Last Updated 0 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 07.00 PM

‘ഭക്തരെങ്ങനെ ആകണമെന്ന ഗീതാ ക്ലാസ് നമ്മുക്ക് തരേണ്ട,പിണറായി വിജയന്‍ കണ്ണാടി നോക്കി സ്വയം പഠിക്കൂ’; കെ അണ്ണാമലൈ

k annamalai

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ശബരിമല സംരക്ഷണ സംഗമത്തില്‍ തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ ഉദ്ഘാടന പ്രസംഗം. ഭക്തരെങ്ങനെ ആകണമെന്നതിനെക്കുറിച്ച് ഭഗവദ്ഗീതാ വചനങ്ങള്‍ പിണറായി വിജയന്‍ തങ്ങള്‍ക്ക് ക്ലാസെടുത്ത് തരേണ്ടെന്നും കണ്ണാടി നോക്കി സ്വയം പഠിച്ചാല്‍ മതിയെന്നും കെ അണ്ണാമലൈ പറഞ്ഞു. അയ്യപ്പനോട് എന്തെങ്കിലും ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുകയാണ് വേണ്ടത്. 2018ല്‍ അയ്യപ്പഭക്തരെ അടിച്ചമര്‍ത്തിയവര്‍ക്ക് എങ്ങനെ അയ്യപ്പസംഗമം നടത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് ബദലായാണ് പന്തളത്ത് സംഘപരിവാര്‍ ശബരിമല സംരക്ഷണ സംഗമം സംഘടിപ്പിച്ചത്.

കേരള മുഖ്യമന്ത്രിക്ക് പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കെ അണ്ണാമലൈ രൂക്ഷമായി വിമര്‍ശിച്ചു. സനാതന നധര്‍മ്മം വേരോടെ അറുക്കണമെന്ന് പറഞ്ഞ സ്റ്റാലിനെയാണ് അയ്യപ്പസംഗമത്തിന് ക്ഷണിച്ചത്. സ്റ്റാലിനും പിണറായിയും വോട്ടിനായി നാസ്തിക നാടകം കളിക്കുന്നു. രാഷ്ട്രീയലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ അയ്യപ്പസംഗമം നടത്തിയത്. നിയമസഭാ സ്പീക്കര്‍ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ അണ്ണാമലൈ ആഞ്ഞടിച്ചു.

Ads by Google
Monday 22 Sep 2025 07.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google