Saturday, March 21, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 01.36 PM

സിപിഐഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി ; രാഷ്ട്രീയ ആക്രമണത്തില്‍ പരിക്കേറ്റയാള്‍

uploads/news/2025/09/802122/cpim.jpg

കണ്ണൂര്‍ : രാഷ്ട്രീയ ആക്രമണത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ പാനൂര്‍ വിളക്കോട്ടൂര്‍ സ്വദേശി ജ്യോതിരാജ്(43) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ സ്വന്തം വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയെന്ന് കണ്ടെത്തി.
2009ലാണ് ബിജെപി പ്രവര്‍ത്തകര്‍ ജ്യോതിരാജിനെ അതിക്രൂരമായി ആക്രമിച്ചത്. രണ്ട് കാലുകളിലും വെട്ടേറ്റിരുന്നു.

ഒരു കാലിന്റെ വ്രണം മാറാത്ത നിലയിലായിരുന്നു. ശാരീരികാവസ്ഥ മോശമായത് കൊണ്ടു തന്നെ ജ്യോതിരാജ് വീട്ടില്‍ തന്നെ തുടരുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടായാല്‍ വിദഗ്ദ്ധരെ സമീപിക്കുക)

Ads by Google
Monday 22 Sep 2025 01.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google