Saturday, March 21, 2026 Last Updated 0 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 12.22 PM

ഇൻഡിഗോ വിമാനത്തിനുള്ളിൽ എലി, പിടിക്കാൻ ജീവനക്കാരുടെ നെട്ടോട്ടം; മൂന്നുമണിക്കൂറിലധികം യാത്ര വൈകി

in

ലഖ്‌നൗ: വിമാനത്തിനുള്ളില്‍ എലിയെ കണ്ടതിന് പിന്നാലെ വിമാനം യാത്രപുറപ്പെടാന്‍ വൈകിയത് മൂന്നുമണിക്കൂറിലേറെ. ഉത്തര്‍ പ്രദേശിലെ കാണ്‍പുര്‍ വിമാനത്താവളത്തിലാണ് സംഭവം. കാണ്‍പുരില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തിനുള്ളിലാണ് എലിയെ കണ്ടെത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.55-ന് 140 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് ഏറെ നേരം വൈകിയത്. വിമാനത്തിനുള്ളിൽ എലി പാഞ്ഞുനടക്കുന്നത് കണ്ട കാര്യം യാത്രക്കാരില്‍ ഒരാളാണ് കാബിന്‍ ക്രൂവിനെ അറിയിച്ചത്.

ഈ സമയം യാത്രക്കാര്‍ മുഴുവനും വിമാനത്തിനുള്ളില്‍ പ്രവേശിച്ചിരുന്നു. തുടര്‍ന്ന് മുഴുവന്‍ യാത്രക്കാരെയും വിമാനത്തിനു പുറത്തിറക്കി. ശേഷം എലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഒന്നരമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ പ്രശ്‌നത്തിന് പരിഹാരംകണ്ടു. വൈകുന്നേരം 4.10-ന് ഡല്‍ഹിയിലെത്തേണ്ടിയിരുന്ന വിമാനം, കാണ്‍പുരില്‍നിന്ന് തിരിച്ചത് 6.03-നായിരുന്നു. വൈകിട്ട് 7.16-ന് വിമാനം ഡല്‍ഹിയിലെത്തി.

Ads by Google
Monday 22 Sep 2025 12.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google