Wednesday, March 18, 2026 Last Updated 0 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 10.48 AM

അഭിമാനം.. സന്തോഷം; മോഹന്‍ലാലിന്റെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ‘അമ്മ ’സംഘടന

amma-organization
photo-www.instagram.com/amma.association/

മോഹന്‍ലാലിന് ദാദാ സാഹിബ് ഫാല്‍ക്കേ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം രേഖപ്പെടുത്തി മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന ‘ ‘അമ്മ’. ‘അഭിമാനം.... സന്തോഷം!മലയാള ചലച്ചിത്ര മേഖലയുടെ അഭിമാനമായ അതുല്യ പ്രതിഭ ശ്രീ. മോഹൻലാൽ 2023 ദാദസാഹേബ് ഫാൽക്കേ പുരസ്കാര ജേതാവ് ആയതിൽ മലയാള സിനിമാ അഭിനേതാക്കളുടെ സംഘടന അമ്മ അതീവ സന്തോഷം രേഖപെടുത്തുന്നു....

നാൽപതിലേറെ വർഷങ്ങളിൽ അധികമായി ഇന്ത്യൻ സിനിമയെ ഉയർന്ന തലത്തിലേക്ക് നയിച്ച അദ്ദേഹം ഇന്നും പുതിയ തലമുറക്ക് പ്രചോദനമായി നിലകൊള്ളുന്നു...കലാസമ്പന്നമായ മലയാള ചലച്ചിത്രമേഖലയുടെ പ്രതിഫലനമായി ഇനിയും നമ്മുടെ യശസ്സ് ഉയർത്താൻ ശ്രീ മോഹൻലാലിന് സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു....

അമ്മയെ എന്നും ഹൃദയത്തോട് ചേർത്ത് പിടിച്ച ഞങ്ങളുടെ അഭിമാനമായ ശ്രീ മോഹൻലാലിന് ലഭിച്ച ഈ വീശിഷ്ട്യ അംഗീകാരത്തിൽ അമ്മയിലെ അംഗങ്ങളുടെ സന്തോഷവും പങ്കുവെക്കുന്നു. ’അമ്മ സംഘടന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യന്‍ സിനിമാ രംഗത്തെ സമഗ്ര സംഭാവനയ്ക്കുളള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. ഇന്ത്യന്‍ ചലച്ചിത്ര മേഖലയുടെ പിതാവ് എന്നറിയപ്പെടുന്ന ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969 മുതല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമാണിത്.അടൂര്‍ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍. സെപ്തംബര്‍ 23 നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം മോഹന്‍ലാലിന് സമ്മാനിക്കും.

Ads by Google
Monday 22 Sep 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google