സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി മീനാക്ഷി അനൂപ്. തന്റെ നിലപാടുകളും ചിന്തകളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ മീനാക്ഷി പങ്കുവെയ്ക്കാറുണ്ട്. തന്റെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് ചുട്ട മറുപടി നല്‍കാറുണ്ട് താരം. ഇപ്പോള്‍ തന്റെ ചിത്രത്തിന് താഴെ ' കഴുത' എന്ന് കമന്റിട്ടയാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് വൈറലാകുന്നത്.
' ഇത്ര പ്രായമായ ഒന്നിനെ ആദ്യമായാണ് കാണുന്നത്' , എന്നായിരുന്നു മീനാക്ഷിയുടെ പ്രതികരണം. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും താരം പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് മീനാക്ഷിയെ അനുകൂലിച്ച് കമന്റുകളുമായി എത്തുന്നത്.
ബാലതാരമായി സിനിമയിലെത്തിയ താരമാണ് മീനാക്ഷി അനൂപ്. നാദിര്‍ഷ സംവിധാനം ചെയ്ത ' അമര്‍ അക്ബര്‍ അന്തോണി' എന്ന ചിത്രത്തിലെ പാത്തു എന്ന കഥാപാത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു.