Saturday, March 21, 2026 Last Updated 0 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 10.40 AM

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ കൂടുതല്‍ തെളിവകള്‍ കണ്ടെത്തി ; ഇനി ഇരകളുടെ മൊഴി രേഖപ്പെടുത്താന്‍ നീക്കം

uploads/news/2025/09/802090/rahu;l-mankoottathil.gif

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമം. കേസില്‍ നിര്‍ണ്ണായകമായ രാഹുലിന്റെ കൂടുതല്‍ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിരിക്കുകയാണ്. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും മറ്റും അന്തിമഘട്ടത്തില്‍ എത്തിയിരിക്കുകയാണ്.

ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്‍ത്തക രാഹുല്‍ അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജജ് എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായകമാണ്. ഇനിയെടുക്കാനുള്ളത് ഗര്‍ഭഛിദ്രം നടന്നെന്ന് വെളിപ്പെടുത്തല്‍ പുറത്തുവന്ന ഇരകളുടെ മൊഴികളാണ്. ഒരാളെ ബംഗലുരുവില്‍ കൊണ്ടുപോയാണ് ഗര്‍ഭഛിദ്രം നടത്തിയതെന്നും മറ്റൊരാള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ മരുന്നു കൊടുക്കുകയായിരുന്നു എന്നും വിവരമുണ്ട്.

രാഹുലിന് എതിരെ പരാതി നല്‍കിയ അഭിഭാഷകന്‍ അടക്കമുള്ളവരുടെ മൊഴിയായിരുന്നു ആദ്യം രേഖപ്പെടുത്തിയത്. തുടര്‍ന്നാണ് തെളിവുശേഖരണം നടത്തി. നേരത്തേ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുലിന്റെ ടെലഗ്രാം ചാറ്റുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പുറമേയുള്ള ചാറ്റുകള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചതായാണ് വിവരം. യുവ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായെന്ന റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ രാഹുലിന്റെ ടെലഗ്രാം, വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നു.

യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശവും യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നിരുന്നു. 'നിന്നെ കൊല്ലാന്‍ സെക്കന്റ് മതിയെന്നാണ് രാഹുല്‍ പറഞ്ഞത്. ഗര്‍ഭിണിയായ യുവതിയോട് ചവിട്ടുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.

Ads by Google
Monday 22 Sep 2025 10.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google