Saturday, March 21, 2026 Last Updated 0 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Sep 2025 09.11 AM

പുതുക്കിയ ജിഎസ്ടി പരിഷ്‌ക്കാരം ; സിഗററ്റിനും മദ്യത്തിനും ആഡംബര കാറുകള്‍ക്കും വില കൂടും

uploads/news/2025/09/802082/cigeratt.jpg

ന്യൂഡല്‍ഹി: പുതുക്കിയ ജിഎസ്ടി പരിഷ്‌ക്കാരം പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനും മദ്യത്തിനും ലക്ഷ്വറി വാഹനങ്ങള്‍ക്കുമെല്ലാം വില കൂടും. 40 ശതമാനം സിന്‍ ടാക്‌സ് ആണ് ലഹരി വസ്തുക്കള്‍ക്കു മുകളില്‍ ചുമത്തുക. പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ അവശ്യ വസ്തുക്കളായ പാലും പനീറും ഉള്‍പ്പെടെ നിരവധി വസ്തുക്കള്‍ക്ക് ജിഎസ്ടി ഉണ്ടാകില്ല.

കാറുകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് വലിയ വിലക്കുറവിണ്ടാവുക. കുഞ്ഞു വാഹനങ്ങളുടെ ജിഎസ്ടി 18 ശതമാനമായി കുറയുകയാണ്. സിമന്റിന്റെ ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചത് വീട് പണിയുന്നവര്‍ക്ക് ആശ്വാസമാകും. ജീവന്‍ രക്ഷാ മരുന്നുകള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സിനും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ചെലവ് കുറയും.

ജനങ്ങള്‍ക്കുള്ള ദീപാവലി സമ്മാനമായാണ് ജിഎസ്ടി ഇളവിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ബിസ്‌ക്കറ്റിനും ഐസ്‌ക്രീമിനും ചോക്ലേറ്റിനും കോണ്‍ഫ്‌ലേക്‌സിനും മറ്റ് ബേക്കറി ഉത്പന്നങ്ങള്‍ക്കും വില കുറയും. 18ശതമാനം സ്ലാബില്‍ നിന്ന് ഇവ അഞ്ച് ശതമാനത്തിലേക്ക് മാറും. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും ഇല്‌ക്ട്രോണിക് ഉത്പ്പന്നങ്ങള്‍ക്കും വലിയതോതില്‍ വിലകുറയും.

തേയിലയും കാപ്പിപ്പൊടിയും 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനം സ്ലാബിലേക്ക് മാറുകയാണ്. 5ശതമാനം 12ശതമാനം 18ശതമാനം 28ശതമാനം എന്നീ നാല് ജിഎസ്ടി സ്ലാബുകള്‍ ഇന്നു മുതല്‍ പഴങ്കഥയാവുകയാണ്. ഇനി മുതല്‍ അഞ്ച് ശതമാനവും പതിനെട്ട് ശതമാനവും മാത്രമാണ് ജിഎസ്ടി സ്ലാബുകള്‍. പുതുക്കിയ ജിഎസ്ടി നാല് സ്ലാബുകളില്‍ നിന്നും രണ്ടായിട്ടാണ് കുറയുക. കാര്‍ കമ്പനികളും ഇലക്‌ട്രോണിക്‌സ് നിര്‍മ്മാതാക്കളും പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളും ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ച് തുടങ്ങിയിട്ടുണ്ട്.

Ads by Google
Monday 22 Sep 2025 09.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google