Sunday, March 22, 2026 Last Updated 23 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 21 Sep 2025 09.31 AM

ആ​ഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല സംരക്ഷണ സംഗമം നാളെ; കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും

sabarimala

സംസ്ഥാന സർക്കാറിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഹൈന്ദവ സംഘടനകള്‍ നടത്തുന്ന ശബരിമല സംരക്ഷണ സംഗമം നാളെ പന്തളത്ത്. ഉച്ചവരെ ശബരിമല വിശ്വാസം വികസനം സുരക്ഷാ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്കു ശേഷമാണ് ഭക്തജന സംഗമം നടക്കുക. തമിഴ്നാട് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമല പരിപാടി ഉദ്ഘാടനം ചെയ്യും.
വിവിധ ഹൈന്ദവ സംഘടനകളും ശബരിമലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സംഘടനകളും പരിപാടികളുടെ ഭാഗമാകും. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള സംഗമം പൊളിഞ്ഞു എന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. എന്നാൽ പരിപാടി വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ പങ്കെടുത്തുവെന്നും സർക്കാർ വിശദീകരിക്കുന്നു. ആഗോള അയ്യപ്പ സംഗമം അവസാനിച്ചെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ തുടരുമെന്ന് ഉറപ്പ്. പരിപാടിയുടെ വരവ് ചിലവ് കണക്കുകൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ സർക്കാർ പുറത്തുവിടും.

Ads by Google
Sunday 21 Sep 2025 09.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google