Saturday, March 21, 2026 Last Updated 10 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Sep 2025 01.09 PM

നെയ്യാറ്റിൻകരയിൽ തെങ്ങ് വീണ് 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

neyyattinkara

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്.

കുന്നൂര്‍ക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം. പത്ത് മണിയോടെ ഭക്ഷണം കഴിക്കുന്നതിനായി പാലത്തിന് മുകളില്‍ ഇരിക്കുമ്പോഴാണ് തെങ്ങ് വീഴുന്നത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മരിച്ചവരുടെ മൃതദേഹം കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Saturday 20 Sep 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google