Saturday, March 21, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 20 Sep 2025 12.13 PM

അയ്യപ്പസംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥിന്റെ കത്ത് ; സിപിഎമ്മും ബിജെപി കൂട്ടുകെട്ടെന്ന് കോണ്‍ഗ്രസ്

uploads/news/2025/09/801820/adithyanath.jpg

പത്തനംതിട്ട: ബിജെപിയും കോണ്‍ഗ്രസും രൂക്ഷമായി എതിര്‍ക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത്. ദേവസ്വം മന്ത്രി വി എന്‍ വാസവന് അയച്ച കത്തിലാണ് പിന്തുണ അറിയിച്ചത്. ദേവസ്വം മന്ത്രിയുടെ ക്ഷണക്കത്തിന് മറുപടിയായിരുന്നു യോഗിയുടെ കത്ത്.

ആഗോള അയ്യപ്പ സംഗമത്തിന് ആശംസകള്‍ നേരുന്നതായി യോഗി പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യം നിറവേറ്റാന്‍ കഴിയട്ടെയെന്നും യോഗി ആദിത്യനാഥ് ആശംസിച്ചു. ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിയിച്ച് ആരംഭിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍, ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപുള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.

തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍ എത്തിയത് മുഖ്യമന്ത്രിയുടെ കാറിലായിരുന്നു. അതേസമയം യോഗിയുടെ ആശംസാകത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന അവിശുദ്ധ കുട്ടുകെട്ടിന് തെളിവാണെന്നായിരുന്നു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്.

Ads by Google
Saturday 20 Sep 2025 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google