Saturday, March 21, 2026 Last Updated 0 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 08.17 PM

വീണ്ടും വീയപുരം; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കള്‍

uploads/news/2025/09/801712/6.gif
photo - facebook

ആലപ്പു​ഴ : അഞ്ചാമത് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. വിബിസി കൈനകരിയുടെ കരുത്തിലാണ് വീയപുരം കപ്പുയര്‍ത്തുന്നത് . നെഹ്‌റു ട്രോഫിയില്‍ പുലര്‍ത്തിയ അതേ മേല്‍ക്കൈ ചാംപ്യന്‍സ് ബോട്ട് ലീഗിലും കൈവിടാത്തത് വീയപുരത്തിന് ഇരട്ടി മധുരമാണ് നല്‍കുന്നു.

25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. . രണ്ടാം സ്ഥാനം നേടിയ ടീമിന് സമ്മാനമായി 10 ലക്ഷം രൂപയാണ് ലഭിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്.

Ads by Google
Friday 19 Sep 2025 08.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google