Sunday, March 22, 2026 Last Updated 12 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 05.47 PM

സ്കൂബ ഡൈവിങ്ങിനിടെ അപകടം; ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന് ദാരുണാന്ത്യം

2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത് .
uploads/news/2025/09/801706/4.gif
photo - twitter

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് ഗായകനും നടനുമായ സുബിന്‍ ഗാര്‍ഗ് അന്തരിച്ചു. 52 വയസായിരുന്നു. സിംഗപ്പൂര്‍ വെച്ചായിരുന്നു അന്ത്യം.

സ്‌കൂബ ഡൈവിംഗിനിടെ ശ്വാസതടസം നേരിടുകയായിരുന്നു. കരയിലെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അസം സ്വദേശിയായ സുബിന്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പാടിയിട്ടുണ്ട്. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൽ ഇന്ന് വൈകിട്ട് സുബീൻ പാടേണ്ടതായിരുന്നു.

2006ൽ പുറത്തിറങ്ങിയ ഗാങ്സ്റ്റർ ചിത്രത്തിലെ ‘യാ ആലി’ എന്ന ഗാനത്തിലൂടെയാണ് സുബീൻ ബോളിവുഡിൽ പ്രശസ്തനായത് . ക്രിഷ് 3 ചിത്രത്തിലെ ദിൽ തൂ ഹി ബതാ എന്ന ഗാനവും ശ്രദ്ധ നേടി. അനേകം അസമീസ് നാടോടി ഗാന ആൽബങ്ങളും സുബീന്റേതായുണ്ട്. സുബീന്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ അസമിന്റെ ശബ്ദം മാത്രമല്ല ഹൃദയസ്പന്ദനം കൂടിയാണ്നഷ്ടമായതെന്ന് അസം മന്ത്രി അശോക് സിംഘാൾ പ്രതികരിച്ചു.

Ads by Google
Friday 19 Sep 2025 05.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google