Sunday, March 22, 2026 Last Updated 0 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 12.40 PM

വിവാദം മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് വി.കെ. ശ്രീകണ്ഠന്‍ എംപി

uploads/news/2025/09/801674/vk-sreekandan.gif

പാലക്കാട്: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാപവാദത്തില്‍ കോണഗ്രസിനെ പ്രതിസന്ധിയിലാക്കാന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച പുകമറയെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. ഒരു പരാതിപോലുമില്ലാത്ത കേസില്‍ രാഹുലിനെതിരേയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുകയായിരുന്നെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി. വ്യക്തമാക്കി.

രാഹുലിന് മണ്ഡലത്തില്‍ വരുന്നതിനോ എംഎല്‍എ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്നോ വിലക്കില്ല. രാഹുലിനെ നേതാക്കള്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്നും എം പി വ്യക്തമാക്കി. വി ഡി സതീശന് പരാതി ലഭിച്ചതിനാല്‍ മാത്രമാണ് രാഹുലിനെതിരേ നടപടിയെടുത്തത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ശബ്ദ സന്ദേശത്തിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ. ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയ പരിശോധന ഫലം മാധ്യമങ്ങളുടെ പക്കല്‍ ഉണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

അതിനിടയില്‍ നിയമസഭയില്‍ നിന്നും പാര്‍ട്ടി തന്നെ വിലക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവമാകാനൊരുങ്ങുകയാണ്. ഡിവൈഎഫ്‌ഐ യുടേയും യുവമോര്‍ച്ചയുടെയും പ്രതിഷേധ ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെ നാളെ രാവിലെ പാലക്കാട് എത്താന്‍ നീക്കം നടത്തുകയാണ്. നാളെ പുലര്‍ച്ചെ തന്നെ എംഎല്‍എ ഓഫീസില്‍ എത്തിയേക്കും. രാഹുലെത്തിയാല്‍ സംരക്ഷണ കവചം ഒരുക്കാനുള്ളന നീക്കത്തിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ അറിയിച്ചത് . കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിലെത്തി ബ്ലോക് കമ്മിറ്റി പ്രസിഡന്റ സി.വി സതീഷ് , ട്രഷറര്‍ ഹരിദാസ് മച്ചിങ്ങല്‍ മണ്ഡലം പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ 6 പേര്‍ രാഹുലിനെ കണ്ടിരുന്നു.

Ads by Google
Friday 19 Sep 2025 12.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google