Sunday, March 22, 2026 Last Updated 15 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 12.21 PM

തനിക്കെതിരേയുള്ള സൈബര്‍ ആക്രമണം ; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ശ്രദ്ധ തിരിക്കാനെന്ന് കെ.ജെ. ഷൈന്‍

uploads/news/2025/09/801671/KJ-shine.jpg

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തന്നെ ഇരയാക്കിയെന്നും ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണെന്നും കെ.ജെ. ഷൈന്‍. സൈബര്‍ ആക്രമണങ്ങളിലായിരുന്നു പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും പറഞ്ഞു.

സൈബര്‍ ആക്രമണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ആക്രമണം വന്നപ്പോള്‍ ഭയന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹീനമായ വ്യക്തി അധിക്ഷേപം, സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ ആക്ഷേപം ഉണ്ടായെന്നും പറഞ്ഞു. തനിക്കെതിരെ ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ ഇത്രയും ഉണ്ടാകുമെന്ന് കരുതിയില്ലെന്നും പറഞ്ഞു.

സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല. ശൈലജ ടീച്ചര്‍ക്ക് എതിരേ വരെ സൈബര്‍ ആക്രമണം ഉണ്ടായി. എന്നാല്‍ എന്തെങ്കിലും കേട്ടാലുടന്‍ വീട്ടിനകത്തേക്ക് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കി നല്‍കണമെന്നും സ്ത്രീകളെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ലെന്നും എന്നാല്‍ ആരേയും എങ്ങിനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ് ഇതെന്നും പറഞ്ഞു. മനോവൈകൃതം ബാധിച്ച ചിലയാളുകള്‍ യൂട്യൂബ് ചാനലില്‍ വന്നിരുന്നത് എന്തെല്ലാമാണ് പറയുന്നത്. ഇത്തരക്കാരെ വെറുതെവിടില്ലെന്ന് കെ.ജെ.ഷൈന്‍ പറഞ്ഞു.

Ads by Google
Friday 19 Sep 2025 12.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google