Sunday, March 22, 2026 Last Updated 11 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 08.13 AM

ആഗോള അയ്യപ്പസംഗമം നാളെ പമ്പയില്‍ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; മൂന്നു വേദികളില്‍ ചര്‍ച്ച നടക്കും

uploads/news/2025/09/801643/ayyappa-sangamam.jpg

പമ്പ/തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം നാളെ രാവിലെ പത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ പമ്പയില്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അയ്യപ്പ സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു. മൂന്നു വേദികളില്‍ ചര്‍ച്ച നടക്കും. ആദ്യ സെഷനില്‍ ശബരിമല മാസ്റ്റര്‍ പ്‌ളാന്‍ ഉള്‍പ്പടെ ചര്‍ച്ചയാകും. ആകെ 1,000 കോടിയില്‍ അധികം രൂപയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യും. രണ്ടാം സെഷനില്‍ തീര്‍ത്ഥാടക ടൂറിസവും മൂന്നാം സെഷനില്‍ തിരക്ക് ക്രമീകരണവും ചര്‍ച്ചയാകും.

ഫണ്ട് സ്‌പോണ്‍സര്‍ഷിപ്പ് വഴിയാണെന്നും 7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനോ ബാധ്യത വരില്ല. അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസും എസ്.എന്‍.ഡി.പി. യോഗവും പങ്കെടുക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

മൂന്നു പ്രധാന കേന്ദ്രങ്ങളില്‍ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ തയാറായി. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച ആദ്യ സെഷനില്‍ ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരളത്തിലെ മറ്റ് സാംസ്‌കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാമെന്നു രണ്ടാം സെഷനില്‍ ചര്‍ച്ചചെയ്യും.

ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും എന്ന സെഷനില്‍ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും സാങ്കേതിക പങ്കാളികളും പങ്കെടുക്കും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് എങ്ങനെ മെച്ചപ്പട്ട സൗകര്യങ്ങള്‍ ഒരുക്കാമെന്നതാകും വിശദീകരിക്കുക.

രാവിലെ ആറിന് പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രാവിലെ ഒമ്പത് മുതല്‍ 11 വരെ ഉദ്ഘാടന സമ്മേളനം. തുടര്‍ന്നാണ് സമാന്തര സെഷനുകള്‍. ഉച്ചഭക്ഷണത്തിന് ശേഷം ഗായകന്‍ വിജയ് യേശുദാസ് നയിക്കുന്ന സംഗീത പരിപാടി. വൈകിട്ട് 3.20 ന് ചര്‍ച്ചകളുടെ സമാഹരണം. തുടര്‍ന്ന് സമാപന സമ്മേളനം. പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനും അവസരമുണ്ട്.

Ads by Google
Friday 19 Sep 2025 08.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google