Sunday, March 22, 2026 Last Updated 9 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 09.06 PM

സ്കൂൾ ബസിന്റെ ആക്സിൽ നട്ട് ഊരിത്തെറിച്ചു; ഡ്രൈവർ സഞ്ചരിച്ചത് ഒരു കിലോമീറ്റർ; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

uploads/news/2025/09/801563/15.gif
photo - facebook

കൊട്ടാരക്കര : ആക്സിൽ നട്ട് റോഡിലേക്ക് ഊരിത്തെറിച്ചതറിയാതെ സ്കൂൾ ബസ് ഒരു കിലോമീറ്ററോളം ഓടിച്ചു. ഇടത് ഭാഗത്തെ മുൻ ചക്രം ഊരി തെറിക്കേണ്ട സാഹചര്യത്തെ ഡ്രൈവർ കഷ്ടിച്ച് മറികടന്നു. ആക്സിലിൽ നിന്നും ബന്ധം വേർപെട്ട ടയറുമായി ഓടിയ‍ ബസ് നാനൂറ് മീറ്ററോളം റോഡിൽ ഉരഞ്ഞ് നിന്നു.

13 സ്കൂൾ കുട്ടികളുമായി ഏനാത്മൗണ്ട് കാർമൽ സ്കൂളിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരുക്കില്ല. എംസി റോഡിൽ കലയപുരം ജംക്‌ഷന് സമീപം രാവിലെയാണ് സംഭവം. പുത്തൂർ റോഡിൽ നിന്നും എംസി റോഡിലേക്ക് കയറുന്നതിന് തൊട്ട് മുൻപാണ് ബസിന്റെ ചക്രത്തിന് ആക്സിലിൽ നിന്നുള്ള ബന്ധം വേർപ്പെട്ടത് സംഭവം .

ദൃക്സാക്ഷികൾ ശ്രദ്ധയിൽപ്പെടുത്തിയതോടെ ബസ് സുരക്ഷിതമായി നിർത്താനായി ഡ്രൈവറുടെ ശ്രമം. ബ്രേക്കിട്ടെങ്കിലും വീലുമായുള്ള ബന്ധം വേർപെട്ടതിനാൽ ഫലം ഉണ്ടായില്ല. ഉരഞ്ഞ് നീങ്ങിയ ബസ് ക്രമേണ റോഡിൽ നിന്നു.റോഡ് പരിസരത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എൻഫോഴ്സ്മെന്റ് മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥര്‍ സ്ഥലത്തയെത്തി കുട്ടികളെ മറ്റൊരു വാഹനത്തിൽ കയറ്റി സ്കൂളിലേക്ക് കൊണ്ട് പോയിരുന്നു. ബസ് മോട്ടർ വാഹന വകുപ്പ് കസ്റ്റഡി​ലെടുത്തു

Ads by Google
Thursday 18 Sep 2025 09.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google