Sunday, March 22, 2026 Last Updated 9 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 08.52 PM

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു'; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനില്‍ ഹോം ഗാര്‍ഡുകൾ തമ്മില്‍ തല്ല്; റിട്ടയർമെന്‍റ് പാർട്ടിക്കിടെ സംഘര്‍ഷം

uploads/news/2025/09/801562/14.gif
photo; representative image

കൊച്ചി: ചിക്കൻ ബിരിയാണിയിൽ ചിക്കൻ ലഭിക്കാത്തതില്‍ തമ്മില്‍ തല്ല്. കൊച്ചി പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലാണ് സംഭവം. സെന്‍റ് ഓഫ് പാർട്ടിക്കിടെ ട്രാഫിക് ഹോം ഗാർഡുകൾ തമ്മിലാണ് തല്ലുണ്ടായത്.

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞ് പോയെന്ന് പറഞ്ഞായിരുന്നു ഹോം ഗാര്‍ഡുകളായ ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മില്‍ തല്ലിയത്.പള്ളുരുത്തി ട്രാഫിക് പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ വിരമിക്കല്‍ ചടങ്ങിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണമായി ബിരിയാണി ഒരുക്കിയിരുന്നു. ജോര്‍ജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാന്‍ എത്തിയപ്പോഴായിരുന്നു തര്‍ക്കവും തുടര്‍ന്ന് തമ്മില്‍ തല്ലും.

ഒരാള്‍ ചിക്കന്‍ കഷ്ണങ്ങള്‍ അധികമായി എടുത്തപ്പോള്‍ അടത്തയാള്‍ക്ക് കുറച്ചാണ് കിട്ടിയത്. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും അത് കയ്യാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ രാധാകൃഷ്ണന് തലയ്ക്ക് പരിക്കേറ്റു. പിന്നാലെ ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Ads by Google
Thursday 18 Sep 2025 08.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google