Sunday, March 22, 2026 Last Updated 15 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 07.07 PM

ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ 5; ഉദ്ഘാടനം നാളെ 4 മണിക്ക്

ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ജലോത്സവത്തിൽ മത്സരിക്കുന്നത്.
uploads/news/2025/09/801559/12.gif
photo - facebook

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗ് സീസൺ-5 സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റംബർ 19ന്) ഉച്ചകഴിഞ്ഞ് നാല് മണിക്ക് കൈനകരി പമ്പയാറ്റിൽ വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും. ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. തോമസ് കെ തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് കൈനകരി പഞ്ചായത്ത് പ്രസിഡൻ്റ് എം സി പ്രസാദ് പതാക ഉയർത്തും. 2.30 മുതൽ ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ ആരംഭിക്കും. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് ജലോത്സവത്തിൽ മത്സരിക്കുന്നത്.

പ്രാദേശിക അവധി
കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച് കൈനകരി ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 19 ന് പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും.

Ads by Google
Thursday 18 Sep 2025 07.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google