Sunday, March 22, 2026 Last Updated 9 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 01.58 PM

ഉമ്മന്‍ചാണ്ടിക്കെതിരേ രണ്ടര വര്‍ഷം പ്രതിഷേധം ഉണ്ടായതാണ് ; രാഹുലിന്റെ പേരില്‍ പരാതി പോലുമില്ലെന്ന് രമേഷ് പിഷാരടി

uploads/news/2025/09/801526/rahul-mankoottathil11.jpg

കൊച്ചി: ഉമ്മന്‍ചാണ്ടിക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നതാണെന്നും രണ്ടര വര്‍ഷം പല രീതിയില്‍ പ്രതിഷേധങ്ങളും ഉണ്ടായെന്നും നടന്‍ രമേശ് പിഷാരടി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണത്തിലായിരുന്നു പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തിന്റെ കാര്യത്തില്‍ വിധി വരട്ടെയെന്ന് പോലും പറയാന്‍ രാഹുലിന്റെ പേരില്‍ ഒരു പരാതി പോലുമില്ലെന്നും പറഞ്ഞു.

പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ആരോപണങ്ങള്‍ തെളിയും വരെ രാഹുലിനെ സ്ഥാനങ്ങളില്‍ നിന്നും നീക്കിനിര്‍ത്തേണ്ട സാഹചര്യമില്ലെന്നും എന്നിരുന്നാലും രാഹുല്‍ കുറേക്കൂടി ശ്രദ്ധ പുലര്‍ത്തണമായിരുന്നു. രാഹുലിന്റെ സുഹൃത്ത് എന്ന നിലയില്‍ ഷാഫിക്കെതിരെയുള്ള വിമര്‍ശനത്തെയും വേറിട്ടു കാണേണ്ട കാര്യമില്ല. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ രാഹുലിനെ ഫോണില്‍ വിളിച്ചിരുന്നതായും പറഞ്ഞു.

യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും ആരോപിച്ച് നടിയും അവതാരകയുമായ യുവതി രംഗത്ത് വന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായത്. പിന്നാലെ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുന്നതിന്റെ രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് എന്ന് കരുതുന്ന ശബ്ദരേഖയും വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഉള്‍പ്പെടെ പുറത്തുവരികയും ചെയ്തിരുന്നു.

വിവാദത്തെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചില്ല. കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും മുതിര്‍ന്ന നേതാക്കളും രാഹുലിനെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ്.

Ads by Google
Thursday 18 Sep 2025 01.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google