Sunday, March 22, 2026 Last Updated 13 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 12.38 PM

'പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക' ; കണ്ണൂരില്‍ വിജില്‍മോഹനെതിരേ വ്യാപക പോസ്റ്റര്‍

uploads/news/2025/09/801511/poster.jpg

കണ്ണൂര്‍: നേമം ഷജീറിനെ പിന്തുണച്ച് രംഗത്ത് വന്ന ശ്രീകണ്ഠപുരം നഗരസഭ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ അധ്യക്ഷനുമായ വിജില്‍ മോഹനെതിരേ കണ്ണൂരില്‍ വ്യാപക പോസ്റ്റര്‍. പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക എന്നെഴുതിയ പോസ്റ്റര്‍ ശ്രീകണ്ഠപുരം പൊടിക്കളത്താണ് പ്രത്യക്ഷപ്പെട്ടത്. വിജിലിന്റെ വാര്‍ഡിലെ എല്ലാ ഇലക്ട്രിക് പോസ്റ്റിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭയിലേക്ക് അനുഗമിച്ചതില്‍ കടുത്ത വിമര്‍ശനം നേരിടുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീറിനെ പിന്തുണച്ച് വിജില്‍ മോഹനന്‍ രംഗത്തെത്തിയിരുന്നു. 'ഹൂ കെയേര്‍സ്' എന്ന അടിക്കുറിപ്പോടെ നേമം ഷജീറിനൊപ്പമുള്ള ചിത്രം വിജില്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഷജീറിനെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയായിരുന്നു വിജിലിന്റെ പിന്തുണച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്ററിന് പിന്നില്‍ ഡിവൈഎഫ്‌ഐ ക്കാരാശണന്നാണ് വിജില്‍ മോഹന്റെ ആരോപണം. അതേസമയം രാഹുല്‍ മാങ്കൂട്ടത്തെ നിയമസഭാ സമ്മേളനത്തിന് അനുഗമിച്ച നേമം ഷജീറിനെതിരേ പാര്‍ട്ടിയില്‍ നടപടി വന്നേക്കുമെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണിജോസഫിന്റെയും അഭിപ്രായം മറികടന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ എത്തിയത്.

Ads by Google
Thursday 18 Sep 2025 12.38 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google